Skip to content
Entertainment

ഉർവശിയ്ക്കും ജോജുവിനും ‘ആശ’; ചിത്രീകരണം തുടങ്ങി

മലയാളത്തിലെ മുൻനിര താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. കാലടിയിലും സമീപ പ്രദേശങ്ങളിലുമായി സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. അടുത്തിടെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തി

N

News Desk

Published on: 12 Aug 2025, 7:41 pm

ഉർവശിയ്ക്കും ജോജുവിനും ‘ആശ’; ചിത്രീകരണം തുടങ്ങി

മലയാളത്തിലെ മുൻനിര താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിക്കുന്ന ‘ആശ’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായി. കാലടിയിലും സമീപ പ്രദേശങ്ങളിലുമായി സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.

അടുത്തിടെ തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ വെച്ച് സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നിരുന്നു. ഉർവശിക്കും ജോജുവിനും പുറമെ ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ, ‘പണി’ ഫെയിം രമേഷ് ഗിരിജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്.

നവാഗതനായ സഫർ സനലാണ് ‘ആശ’യുടെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.

പ്രധാന അണിയറ പ്രവർത്തകർ:

  • ഛായാഗ്രഹണം: മധു നീലകണ്ഠൻ
  • സംഗീതം: മിഥുൻ മുകുന്ദൻ
  • എഡിറ്റർ: ഷാൻ മുഹമ്മദ്
  • പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മാലവട്ടത്ത്
  • പി.ആർ.ഒ: ആതിര ദിൽജിത്ത്

Related Stories