Skip to content
Entertainment

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം

അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വിടവാങ്ങിയ പ്രിയനടൻ കലാഭവൻ നവാസിന്റെ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഭാര്യ രഹ്ന. നവാസിന്റെ വേർപാട് കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. നവാസിന്റെ അവസാന ചിത്രമായ ‘പ്രകമ്പനം’ കാണാനെത്തി

N

News Desk

Published on: 17 Apr 2026, 5:33 pm

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം

അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് വിടവാങ്ങിയ പ്രിയനടൻ കലാഭവൻ നവാസിന്റെ വിയോഗമുണ്ടാക്കിയ ശൂന്യതയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് ഭാര്യ രഹ്ന. നവാസിന്റെ വേർപാട് കുടുംബത്തിനും സിനിമാ ലോകത്തിനും വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്.

നവാസിന്റെ അവസാന ചിത്രമായ ‘പ്രകമ്പനം’ കാണാനെത്തിയപ്പോൾ മക്കളെ ചേർത്തുപിടിച്ച് വിതുമ്പുന്ന രഹ്നയുടെ ചിത്രം ഓരോ മലയാളിയെയും നൊമ്പരപ്പെടുത്തിയിരുന്നു. എന്നാൽ ആ വേദനകളിൽ തളരാതെ, മക്കളുടെ ഭാവിക്ക് വേണ്ടിയും സ്വന്തം മാനസിക സമാധാനത്തിനായും പുതിയൊരു ചുവടുവെപ്പ് നടത്തിയിരിക്കുകയാണ് അവർ.

ഹാന്റ് എംബ്രോയിഡറിയിലുള്ള തന്റെ പ്രാവീണ്യം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി ‘രഹ്നാസ് ഡിസൈൻസ്’ (Rehna’s Designs) എന്ന പേരിൽ എംബ്രോയിഡറി പരിശീലന ക്ലാസുകൾക്ക് രഹ്ന തുടക്കം കുറിച്ചു. ആലുവ ചൂണ്ടിയിലാണ് 14 വയസ്സിന് മുകളിലുള്ളവർക്കായി 10 ദിവസത്തെ ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വീട്ടിൽ ഒതുങ്ങിക്കൂടാതെ സർഗ്ഗാത്മകമായ മേഖലകളിൽ വ്യാപൃതയാകാനുള്ള രഹ്നയുടെ തീരുമാനം നവാസിനെ സ്നേഹിക്കുന്നവർക്കും സുഹൃത്തുക്കൾക്കും വലിയ ആശ്വാസമാണ് നൽകുന്നത്.

രഹ്നയുടെ ഈ പുതിയ തുടക്കത്തിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയും ആശംസകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ പ്രിയതമന്റെ വിയോഗം സൃഷ്ടിച്ച തളർച്ചയിൽ നിന്ന് കരുത്തോടെ പുറത്തുവരുന്ന രഹ്നയെ പഴയതുപോലെ ആ കുസൃതിച്ചിരിയോടെ വീണ്ടും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാൻ കാണിക്കുന്ന ഈ ആത്മവിശ്വാസം പലർക്കും മാതൃകയാണെന്നും സോഷ്യൽ മീഡിയാ കുറിപ്പുകൾ സാക്ഷ്യപ്പെടുത്തുന്നു.

Related Stories