Skip to content
Entertainment

കാന്താര ചാപ്റ്റര്‍ 1 വ്യാഴാഴ്ച മുതല്‍ ആമസോണില്‍ കാണാം

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച, വൻ വിജയം നേടിയ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’ സിനിമയുടെ ഒടിടി (OTT) റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനകം ചിത്രം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രം കാണാന്‍ ആളു

N

News Desk

Published on: 28 Oct 2025, 3:59 pm

കാന്താര ചാപ്റ്റര്‍ 1  വ്യാഴാഴ്ച മുതല്‍ ആമസോണില്‍ കാണാം

ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ച, വൻ വിജയം നേടിയ ‘കാന്താര: എ ലെജൻഡ് ചാപ്റ്റർ 1’ സിനിമയുടെ ഒടിടി (OTT) റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിനകം ചിത്രം 800 കോടി രൂപയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. പുറത്തിറങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും ചിത്രം കാണാന്‍ ആളുകള്‍ തീയറ്ററിലെത്തുന്നുണ്ട്. ഒക്ടോബര്‍ 31ന് ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യുക. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ ചിത്രം ലഭ്യമാകും.

Related Stories