ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
ഇസ്രായേലിൽ നടന്ന നിർണ്ണായക പൊതുതിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സൂചന. 120 അംഗ കസെറ്റ് (Knesset) പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കാൻ ഇരുവിഭാഗങ്ങൾക്കും

ഇസ്രായേലിൽ നടന്ന നിർണ്ണായക പൊതുതിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും പ്രതിപക്ഷ നേതാവും മുൻ സൈനിക മേധാവിയുമായ ഗാഡി ഐസൻകോട്ടിനും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്ന് സൂചന. 120 അംഗ കസെറ്റ് (Knesset) പാർലമെന്റിൽ ഭൂരിപക്ഷം തികയ്ക്കാൻ ഇരുവിഭാഗങ്ങൾക്കും സാധിക്കില്ലെന്നാണ് പ്രവചനം. ഐസൻകോട്ടിന്റെ ‘യാഷാർ’ പാർട്ടിയും സഖ്യകക്ഷികളും അടങ്ങുന്ന ‘ചേഞ്ച് ബ്ലോക്കി’നും നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും തീവ്ര വലതുപക്ഷ സഖ്യകക്ഷികളും അടങ്ങുന്ന മുന്നണിക്കും തുല്യ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രമുഖ ഇസ്രായേലി ചാനലുകൾ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നത്.
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 77.7% റെക്കോർഡ് പോളിംഗ് രേഖപ്പെടുത്തി. 1999 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണിത്. നിലവിൽ പ്രധാന മുന്നണികൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന സാഹചര്യത്തിൽ, 18 മുതൽ 19 വരെ സീറ്റുകൾ പ്രവചിക്കപ്പെടുന്ന രണ്ട് അറബ് പാർട്ടികളുടെ നിലപാട് ഇത്തവന പുതിയ സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും. വോട്ടെണ്ണൽ ആരംഭിച്ചെങ്കിലും, സൈനികരുടെ വോട്ടുകൾ ഉൾപ്പെടെയുള്ള 60,0000 ഓളം വരുന്ന അബ്‌സന്റീ (Absentee) ബലറ്റുകൾ പൂർണ്ണമായി എണ്ണിത്തീരാൻ വ്യാഴാഴ്ച വരെ സമയമെടുക്കും.
ഫലസൂചനകൾ പുറത്തുവന്നതോടെ ഇരുവിഭാഗങ്ങളും വിജയം അവകാശപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഐസൻകോട്ട് തങ്ങൾ ചരിത്രം സൃഷ്ടിച്ചുവെന്ന് അവകാശപ്പെട്ടപ്പോൾ, നെതന്യാഹുവിന്റെ സഖ്യം തകർപ്പൻ തോൽവി ഏറ്റുവാങ്ങിയെന്ന് സഖ്യകക്ഷിയായ യായീർ ലാപിഡ് പ്രതികരിച്ചു. എന്നാൽ, ജയം തങ്ങളുടേതാണെന്നും ശക്തമായ വലതുപക്ഷ സർക്കാർ രൂപീകരിക്കുമെന്നും നെതന്യാഹും അദ്ദേഹത്തിന്റെ പിന്തുണക്കാരും അവകാശപ്പെട്ടു. അന്തിമ ഫലം വന്ന ശേഷമായിരിക്കും പ്രസിഡന്റ് യോഗ്യനായ നേതാവിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുക.
അറബ് വോട്ടർമാരുടെ വൻ പങ്കാളിത്തമാണ് അറബ് പാർട്ടികൾക്ക് നേട്ടമായത്. ഭരണസഖ്യത്തിന്റെ ഭാഗമാകാൻ തയ്യാറാണെന്ന് യുണൈറ്റഡ് അറബ് ലിസ്റ്റ് നേതാവ് മൻസൂർ അബ്ബാസ് സൂചന നൽകിയപ്പോൾ, തങ്ങളെ ഒഴിവാക്കി മുന്നോട്ട് പോകാനാകില്ലെന്ന് ജോയിന്റ് ലിസ്റ്റ് നേതാവ് യൂസഫ് ജബാറിനും വ്യക്തമാക്കി. എന്നാൽ, വോട്ടെടുപ്പ് സമയം നീട്ടിനൽകണമെന്ന നെതന്യാഹുവിന്റെയും വലതുപക്ഷ പാർട്ടികളുടെയും ആവശ്യം സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തള്ളിയിരുന്നു.
2023 ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിനും അതിനുശേഷമുണ്ടായ ഗാസ, ലെബനൻ, ഇറാൻ യുദ്ധങ്ങൾക്കും ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചകൾ, യുദ്ധങ്ങളുടെ നടത്തിപ്പ്, നിർബന്ധിത സൈനിക സേവനം, ജുഡീഷ്യൽ പരിഷ്കാരങ്ങൾ എന്നിവയായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇസ്രായേലിന്റെ ഭാവി രാഷ്ട്രീയ ദിശ നിർണ്ണയിക്കുന്നതിൽ ഈ തിരഞ്ഞെടുപ്പ് നിർണ്ണായകമാകും. അന്തിമ ചിത്ര തെളിഞ്ഞില്ലെങ്കിൽ രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് പോകേണ്ടി വരും.
Related Stories

‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
News Desk · 13 Oct 2026

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026

മക്ക പ്രതിരോധ കരാറും മാറുന്ന മിഡിൽ ഈസ്റ്റിലെ ശക്തിസമവാക്യങ്ങളും
News Desk · 8 Aug 2026
