Skip to content
Kerala

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം

ചങ്ങനാശേരി ബിഷപ്പ് തോമസ് തറയിലിന്‍റെ താത്പര്യത്തിന് വഴങ്ങി കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടറായി ടോമി കല്ലാനിയെ നിയമിച്ച മന്ത്രി സണ്ണി ജോസഫിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. ബോര്‍ഡ് – കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിയമനം നടത്താനുള്ള വ്യവസ്ഥകൾ പോലും പാർട്ടി നിശ്ചയിക്കുന്നതിന മുമ്പ് തന്നിഷ്ടപ്ര

N

News Desk

Published on: 28 Oct 2026, 4:05 pm

സഭാ താല്പര്യം മാത്രം; പാര്‍ട്ടി മാനദണ്ഡം ലംഘിച്ച് ടോമി കല്ലാനി KSEB ഡയറക്ടര്‍, സണ്ണി ജോസഫിനെതിരെ KPCC യില്‍ കടുത്ത അമര്‍ഷം

ചങ്ങനാശേരി ബിഷപ്പ് തോമസ് തറയിലിന്‍റെ താത്പര്യത്തിന് വഴങ്ങി കെ എസ് ഇ ബി സ്വതന്ത്ര ഡയറക്ടറായി ടോമി കല്ലാനിയെ നിയമിച്ച മന്ത്രി സണ്ണി ജോസഫിനെതിരെ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി. ബോര്‍ഡ് – കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളില്‍ നിയമനം നടത്താനുള്ള വ്യവസ്ഥകൾ പോലും പാർട്ടി നിശ്ചയിക്കുന്നതിന മുമ്പ് തന്നിഷ്ടപ്രകാരം സണ്ണി ജോസഫ് നിയമനം ന‍ടത്തിയതാണ് അതൃപ്തിക്ക് കാരണം. വൈദ്യുതി വകുപ്പില്‍ കത്തോലിക്കാ സഭയുടെ താത്പര്യം മറയേതുമില്ലാതെ സണ്ണി ജോസഫ് നടപ്പാക്കുന്നുവെന്ന ആരോപണം നേരത്തേയുണ്ട്. കോട്ടയം ഡിസിസി പ്രസിഡണ്ടായിരിക്കെ വന്‍തുകയുടെ സാമ്പത്തിക തിരിമറി നടത്തിയതിന് ആരോപണം നേരിട്ടയാളാണ് ടോമി കല്ലാനി.

കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ ടോമി കല്ലാനിയെ മറ്റു നേതാക്കളേക്കാള്‍ പ്രത്യേകമായി പരിഗണിച്ച് കെഎസ് ഇ ബി ഡയറക്ടറായി നിയമിച്ചതിന്‍റെ കാരണം വ്യക്തമാക്കാന്‍ സണ്ണി ജോസഫിന് കഴിഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി മുഖ്യമന്ത്രി അറിയിച്ചതായാണ് വിവരം. കെപിസിസി പ്രസിഡണ്ടും മുതിര്‍ന്ന നേതാവുമായതിനാല്‍ നിയമനം റദ്ദാക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നാണ് മുഖ്യമന്ത്രി മറ്റു നേതാക്കളോട് പറഞ്ഞത്.

ബോര്‍ഡ് കോര്‍പേറഷന്‍ പദവികള്‍ക്ക് ഹൈക്കമാന്‍ഡ് കൂടി ഇടപെട്ട് മാനദണ്ഡം നിശ്ചയിച്ച ശേഷം നിയമനം നടത്തിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. അതിനെ കെപിസിസി പ്രസിഡണ്ട് തന്നെ ലംഘിച്ചതാണ് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

Related Stories