‘ബ്രേക്കിങ് ബാഡ്’ താരം ആർജെ മിറ്റി അന്തരിച്ചു; മരണം 34ആം വയസിൽ
അമേരിക്കൻ നടനും ‘ബ്രേക്കിങ് ബാഡ്’ പരമ്പരയിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരവുമായ ആര്‍ജെ മിറ്റി (34) അന്തരിച്ചു. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. . അധോലോകത്തെ മയക്കുമരുന്ന് രാജാവായി മാറിയ കെമിസ്ട്രി അധ്യാപകന്‍ വാള്‍ട്ടര്‍ വൈറ്റിന്റെ

അമേരിക്കൻ നടനും ‘ബ്രേക്കിങ് ബാഡ്’ പരമ്പരയിലൂടെ ലോകമെമ്പാടും ലക്ഷക്കണക്കിന് ആരാധകരെ നേടിയ താരവുമായ ആര്‍ജെ മിറ്റി (34) അന്തരിച്ചു. വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. .
അധോലോകത്തെ മയക്കുമരുന്ന് രാജാവായി മാറിയ കെമിസ്ട്രി അധ്യാപകന്‍ വാള്‍ട്ടര്‍ വൈറ്റിന്റെ മൂത്ത മകനായ ‘വാള്‍ട്ടര്‍ വൈറ്റ് ജൂനിയര്‍’ എന്ന കഥാപാത്രമായാണ് മിറ്റി പരമ്പരയിൽ അഭിനയിച്ചത്. പൊതുവിടങ്ങള്‍ ഭിന്നശേഷി സൗഹൃദമാകേണ്ടതിന്റെ ആവശ്യകതയും ലോകം അവരെ ഉള്‍ക്കൊള്ളേണ്ടതിന്റെ പ്രാധാന്യവും ഈ കഥാപാത്രത്തിലൂടെ വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെട്ടു.
സെറിബ്രല്‍ പാള്‍സി ബാധിതനായിരുന്ന മിറ്റി, ഭിന്നശേഷിക്കാരേയും ശാരീരിക പരിമിതികളേയും കുറിച്ചുള്ള പൊതുബോധത്തെ മാറ്റിത്തീര്‍ക്കാനായി ‘ദി മിറ്റി ഫൗണ്ടേഷന്‍’ എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. ലാഭേച്ഛയില്ലാത്ത ആശുപത്രി ശൃംഖലയായ ഷ്രൈനേഴ്സ് ചില്‍ഡ്രന്‍സിന്റെ യുണൈറ്റഡ് സെറിബ്രല്‍ പാള്‍സി അംബാസിഡറായും അദ്ദേഹം പ്രവർത്തിച്ച് മാതൃകയായി.
മിറ്റിയുടെ വിയോഗത്തിൽ പ്രമുഖ താരങ്ങളായ ബ്രയാൻ ക്രാൻസ്റ്റൺ, ഡിയാന്‍ നോറിസ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. “എന്റെ ഓമന പുത്രന്‍ വിടവാങ്ങി, സെറിബ്രല്‍ പാള്‍സി എന്ന വെല്ലുവിളി ഒന്നിലും അവന്‍ ഒരു എക്‌സ്‌ക്യൂസ് ആക്കിയിട്ടില്ല, നിന്നെ ഒരുപാട് മിസ്സ് ചെയ്യുന്നു മകനേ” എന്നാണ് ബ്രയാൻ ക്രാൻസ്റ്റൺ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
Related Stories

ഇസ്രായേൽ തിരഞ്ഞെടുപ്പ്: എക്സിറ്റ് പോളുകളിൽ നെതന്യാഹുവിനും പ്രതിപക്ഷത്തിനും വ്യക്തമായ ഭൂരിപക്ഷമില്ല, കിംഗ് മേക്കറായി അറബ് പാർട്ടികള്‍
News Desk · 4 days ago

കനേഡിയൻ എഴുത്തുകാരി ആനി കാർസണ് 2026-ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം
News Desk · 8 Oct 2026

കത്തുന്ന യമൻ, ഈ യുദ്ധത്തിൽ ഉൾപ്പെട്ടിരിക്കുന്ന പ്രധാന കക്ഷികൾ ആരെല്ലാം?
News Desk · 12 Sept 2026

മക്ക പ്രതിരോധ കരാറും മാറുന്ന മിഡിൽ ഈസ്റ്റിലെ ശക്തിസമവാക്യങ്ങളും
News Desk · 8 Aug 2026
