Skip to content
Entertainment

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക്, പൂജാ ചടങ്ങിൽ കുടുംബസമേതം പങ്കെടുത്ത് മോഹൻലാൽ

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം യാഥാർത്ഥ്യമായി. സൂപ്പർ താരം മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ ഔദ്യോഗിക പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. മകൾക്ക് ആശംസകളുമായി മോഹൻലാൽ, ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻലാൽ എന്നിവരടങ്ങിയ കുടുംബം ഒന്നടങ്കം

N

News Desk

Published on: 30 Oct 2025, 5:23 pm

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക്,  പൂജാ ചടങ്ങിൽ  കുടുംബസമേതം പങ്കെടുത്ത് മോഹൻലാൽ

മലയാള സിനിമ ആകാംക്ഷയോടെ കാത്തിരുന്ന പ്രഖ്യാപനം യാഥാർത്ഥ്യമായി. സൂപ്പർ താരം മോഹൻലാലിൻ്റെ മകൾ വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ എന്ന സിനിമയുടെ ഔദ്യോഗിക പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. മകൾക്ക് ആശംസകളുമായി മോഹൻലാൽ, ഭാര്യ സുചിത്ര, മകൻ പ്രണവ് മോഹൻലാൽ എന്നിവരടങ്ങിയ കുടുംബം ഒന്നടങ്കം ചടങ്ങിൽ പങ്കെടുത്തു.

“എൻ്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു വിസ്മയമായാണ് (അതിശയമായാണ്) ഞാൻ കാണുന്നത്. അതുകൊണ്ടാണ് മകൾക്ക് വിസ്മയ എന്ന് പേരിട്ടത്. എൻ്റെ കുട്ടികൾ സിനിമയിലേക്ക് വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഒരു അച്ഛൻ എന്ന നിലയിൽ അവർക്ക് മുന്നോട്ട് പോകാനുള്ള ഒരു ഊർജ്ജം നൽകാൻ മാത്രമേ എനിക്ക് കഴിയൂ.” മോഹൻലാൽ ചടങ്ങിൽ സംസാരിച്ചു കൊണ്ട് പറഞ്ഞു.

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിലൂടെയാണ് വിസ്മയ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. സിനിമയ്ക്ക് മുന്നോടിയായി തായ്ലൻഡിൽ മുവായ് തായ് പരിശീലനത്തിലായിരുന്നു.

Related Stories