Skip to content
Entertainment

സൂപ്പർമാൻ ഇന്ന് തിയേറ്ററുകളിലേക്ക്

ആരാധകർ കാത്തിരുന്ന, സംവിധായകൻ ജയിംസ് ഗൺ ഒരുക്കുന്ന ഡിസി കോമിക്സ് ചിത്രം ‘സൂപ്പർമാൻ‘ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്‍ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു. ഡി.സി. യൂണിവേഴ്സിൻ്റെ (DCU) കീഴിൽ ഡി.സി. സ്റ്റുഡിയോസ് നിർമ്മിക

N

News Desk

Published on: 11 Jul 2025, 12:00 pm

സൂപ്പർമാൻ ഇന്ന് തിയേറ്ററുകളിലേക്ക്

ആരാധകർ കാത്തിരുന്ന, സംവിധായകൻ ജയിംസ് ഗൺ ഒരുക്കുന്ന ഡിസി കോമിക്സ് ചിത്രം ‘സൂപ്പർമാൻ‘ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. യുവനടൻ ഡേവിഡ് കൊറെൻസ്വെറ്റ് ആണ് സൂപ്പർമാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്‍ൻ ആയി റേച്ചൽ ബ്രൊസ്നഹാൻ അഭിനയിക്കുന്നു.

ഡി.സി. യൂണിവേഴ്സിൻ്റെ (DCU) കീഴിൽ ഡി.സി. സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആദ്യ ചിത്രവും, സൂപ്പർമാൻ ചലച്ചിത്ര പരമ്പരയുടെ രണ്ടാമത്തെ റീബൂട്ടും കൂടിയാണിത്.

ഡേവിഡ് കൊറെൻസ്വെറ്റ്, റേച്ചൽ ബ്രൊസ്നഹാൻ, നിക്കൊളാസ് ഹൗൾട്ട്, എഡി ഗാഥേഗി, ആൻ്റണി കാരിഗൻ, നഥാൻ ഫില്ലിയൻ, ഇസബെല്ല മെർസഡ് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

അതേസമയം തങ്ങളുടെ പ്രിയപ്പെട്ട ‘സൂപ്പർമാന്‍’ ആയ ഹെൻറി കാവിലിനെ ഈ വേഷത്തിൽ കാണാൻ സാധിക്കാത്തതിന്റെ നിരാശയും ആരാധകർ പങ്കുവയ്ക്കുന്നുണ്ട്. ജയിംസ് ഗണ്ണും ഡിസിയുമായുള്ള തർക്കത്തെ തുടർന്നാണ് ഹെൻറി കാവിൽ സൂപ്പർമാൻ സിനിമയിൽ നിന്നും മാറ്റപ്പെടുന്നത്. 2022ൽ താൻ ഡിസിയിൽ നിന്നും പിന്മാറിയ കാര്യം ഹെൻറി കാവിൽ തന്നെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

Related Stories