കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തി; ബിസ്‌ലെരി കുടിവെള്ള കമ്പനിക്കെതിരെ നടപടി
ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) അനുവദനീയമായ പരിധിയിലും കൂടുതലായോ സുരക്ഷിതമല്ലാത്ത നിലയിലോ കണ്ടെത്തിയെന്നാണ് വിവരം. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഗുരുതര വിഷയമായതിനാലാണ് കമ്പനിക്കെതിരെ കർശന നിയമനടപടികളിലേക്ക് കടക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത പാക്കേജഡ് കുടിവെള്ളം വിറ്റതുമായി ബന്ധപ്പെട്ട് ബിസ്‌ലെരി ഇന്റർനാഷണലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകി. കുടിവെള്ള സാമ്പിളുകളിൽ നടത്തിയ ലാബ് പരിശോധനയിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും (PAHs) അനുവദനീയമായ പരിധിയിലും കൂടുതലായോ സുരക്ഷിതമല്ലാത്ത നിലയിലോ കണ്ടെത്തിയെന്നാണ് വിവരം. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന ഗുരുതര വിഷയമായതിനാലാണ് കമ്പനിക്കെതിരെ കർശന നിയമനടപടികളിലേക്ക് കടക്കാൻ എഫ്എസ്എസ്എഐ തീരുമാനിച്ചത്.
പാക്കേജഡ് കുടിവെള്ളത്തിന്റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലുകൾ പുറത്തുവന്നത്. മാനദണ്ഡങ്ങൾ ലംഘിച്ച് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിച്ചതിനെതിരെയാണ് അതോറിറ്റി നടപടിക്ക് ഒരുങ്ങുന്നത്.
കമ്പനിക്കെതിരെയുള്ള തുടർ നിയമനടപടികളും പരിശോധനാ റിപ്പോർട്ടുകളുടെ വിശദാംശങ്ങളും എഫ്എസ്എസ്എഐ വരും ദിവസങ്ങളിൽ പുറത്തുവിടും. രാജ്യവ്യാപകമായി വലിയ തോതിൽ ഉപയോഗിക്കപ്പെടുന്ന കുടിവെള്ള ബ്രാൻഡിനെതിരായ നടപടി ഭക്ഷ്യസുരക്ഷാ രംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Related Stories

ബിസ്ലേരിക്കെതിരായ പ്രചാരണത്തിന് പിന്നിൽ റിലയൻസെന്ന് ആരോപണം; ലക്ഷ്യം 'കാമ്പ ഷുവർ' വിപണി പിടിക്കലെന്ന് ആക്ഷേപം
web desk · 2 days ago

ലീഗിലേക്ക് ചേക്കേറാന് നെല്ലായ് മുബാറക് ? സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി
web desk · 18 Nov 2026

സലാം എസ്ഡിപിഐ, നെല്ലായ് മുബാറക് രാജിവെച്ചു
web desk · 17 Nov 2026

യു.പിയിൽ പുതിയ രാഷ്ട്രീയ സമവാക്യം; ഉവൈസിയും ചന്ദ്രശേഖർ ആസാദും കൈകോർക്കുന്നു
web desk · 12 Nov 2026
