ഷാരൂഖിന് കൊണ്ടു, 48 മണിക്കൂറിനകം റീൽ പിൻവലിക്കാൻ ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്
ആത്മീയ നേതാവ് സദ്ഗുരു പങ്കെടുത്ത ചടങ്ങിനിടെ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ദുരുദ്ദേശ്യപരമായി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ 23ന് നോട്ടീസ് അയച്ചത്.

വ്യവസായി അനന്ത് അംബാനിയുമായുള്ള സംഭാഷണം തെറ്റായി വ്യാഖ്യാനിച്ച് ഇൻസ്റ്റാഗ്രാമിൽ റീൽ പങ്കുവെച്ച കണ്ടന്റ് ക്രിയേറ്റർ സുവിഗ്യ ശർമ്മയ്ക്ക് ബോളിവുഡ് താരം ഷാരൂഖ് ഖാൻ വക്കീൽ നോട്ടീസ്. ആത്മീയ നേതാവ് സദ്ഗുരു പങ്കെടുത്ത ചടങ്ങിനിടെ നടന്ന കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ ദുരുദ്ദേശ്യപരമായി പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബർ 23ന് നോട്ടീസ് അയച്ചത്.
സദ്ഗുരുവിനൊപ്പം അനന്ത് അംബാനി നിൽക്കുന്ന ദൃശ്യങ്ങളും, തുടർന്ന് ഷാരൂഖ് ഖാനും അനന്ത് അംബാനിയും സംസാരിക്കുന്ന മറ്റൊരു ക്ലിപ്പും ചേർത്താണ് റീൽ നിർമ്മിച്ചിരുന്നത്. സംഭാഷണത്തിനിടെ അനന്ത് അംബാനി ഷാരൂഖ് ഖാനോട് നിശ്ശബ്ദനായിരിക്കാൻ ആവശ്യപ്പെട്ടു എന്നായിരുന്നു വീഡിയോയിലെ അവകാശവാദം. എന്നാൽ ഈ ആരോപണം പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും സംഭാഷണത്തിന്റെ യഥാർത്ഥ സന്ദർഭം വളച്ചൊടിക്കുന്നതാണെന്നും ഷാരൂഖ് ഖാന്റെ അഭിഭാഷക സംഘം വ്യക്തമാക്കി.
താരത്തിന്റെ സൽപ്പേരിനും പൊതുപ്രതിച്ഛായയ്ക്കും അന്തസ്സിനും കളങ്കമുണ്ടാക്കുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) 2023-ലെ സെക്ഷൻ 356 (മാനനഷ്ടം) പ്രകാരമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 48 മണിക്കൂറിനകം റീൽ നീക്കം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു.
അതേസമയം, വക്കീൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഷാരൂഖ് ഖാനെതിരെ വിമർശനവുമായി സുവിഗ്യ ശർമ്മ രംഗത്തെത്തി. വീഡിയോയിലെ പരാമർശങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണെന്നും ഷാരൂഖ് ഖാനോട് വായടയ്ക്കാൻ പറഞ്ഞയാൾ അപമാനിച്ചില്ലേ എന്നും സുവിഗ്യ ചോദിച്ചു. സമാന അവകാശവാദങ്ങളോടെ ഈ ഹ്രസ്വ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
