ധനരാജ് വധക്കേസ്; ആർഎസ്എസുകാരായ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികൾ ശിക്ഷ അനുഭവിക്കേണ്ടത്. വീട്ടിൽ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസവും, അമ്മയെ ആക്രമിച്ചതിന് ഒരു വർഷവും, ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസവും, ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വർഷവും തടവ് പ്രത്യേകമായി അനുഭവിക്കണം.

പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസുകാരായ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ് ശിക്ഷ വിധിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി. കേസിലെ ആദ്യ മൂന്ന് പ്രതികളായ ടി.പി. ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരെയാണ് ശിക്ഷിച്ചത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും, മറ്റ് വകുപ്പുകളിലായി അഞ്ച് വർഷം തടവും നാല് ലക്ഷം രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു.
കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികൾ ശിക്ഷ അനുഭവിക്കേണ്ടത്. വീട്ടിൽ അതിക്രമിച്ച് കടന്നതിന് മൂന്ന് മാസവും, അമ്മയെ ആക്രമിച്ചതിന് ഒരു വർഷവും, ഭാര്യയെയും അമ്മയെയും തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതിന് ഒരു മാസവും, ആയുധം കൊണ്ട് ആക്രമിച്ചതിന് നാല് വർഷവും തടവ് പ്രത്യേകമായി അനുഭവിക്കണം. ധനരാജിന്റെ കൊലപാതകം 'അപൂർവങ്ങളിൽ അപൂർവമായ' കേസായി പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2016 ജൂലൈ 11-ന് രാത്രി 9.45-ഓടെയാണ് സംഭവം. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രണ്ട് ബൈക്കുകളിലായി പിന്തുടർന്ന് വീടിന്റെ പുറകുവശത്ത് വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു ആക്രമണം. ആകെ 20 പ്രതികളുണ്ടായിരുന്ന കേസിൽ, ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി 16 പ്രതികളെ നേരത്തെ സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടിരുന്നു.
രാഷ്ട്രീയ വിരോധം മൂലം പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. 2016 ജൂൺ 25-ന് കക്കമപാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപവും പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് സമീപത്തുമായി ഗൂഢാലോചന നടന്നെന്ന വാദത്തിന് മതിയായ തെളിവില്ലെന്നും ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. കേസിലെ പന്ത്രണ്ടാം പ്രതിയായിരുന്ന ചൂരക്കാട് ബിജു ഒരു വർഷത്തിന് ശേഷം കൊല്ലപ്പെട്ടിരുന്നു.
Related Stories

‘അവിടെ ശോഭാ സുരേന്ദ്രനടക്കം പദവി കിട്ടുന്നില്ല’; ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖമുണ്ടെന്ന് പദ്മിനി തോമസ്
web desk · 2 minutes ago

പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
web desk · 3 hours ago

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 8 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 23 hours ago
