Skip to content
Kerala

എൽപിഎസ്ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ല: മുഖ്യമന്ത്രി

അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം കൂടില്ലെന്നും, പത്തനംതിട്ടയിൽ 1:11, ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 എന്നിങ്ങനെയാണ് നിലവിലെ അനുപാതമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

W

web desk

Published on: 25 Nov 2026, 12:14 pm

എൽപിഎസ്ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ല: മുഖ്യമന്ത്രി

എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരത്തിൽ പ്രതികരിച്ച് അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അനുപാതം 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം കൂടില്ലെന്നും, പത്തനംതിട്ടയിൽ 1:11, ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 എന്നിങ്ങനെയാണ് നിലവിലെ അനുപാതമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

സമരക്കാരുടെ നാല് ആവശ്യങ്ങൾ നിലവിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും, റിട്ടയർമെന്റ് ഒഴിവ് നൽകുന്നതിൽ ഉൾപ്പെടെ പരിമിതികളുണ്ടെന്നും സംരക്ഷിത അധ്യാപകരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇക്കാര്യങ്ങൾ സമരക്കാരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും സമരസമിതിയുമായി ഇനിയും ചർച്ചകൾ നടത്തുമെന്നും, ധാരണയുണ്ടായാൽ നാല് കാര്യങ്ങളിൽ ഉത്തരവിറക്കുമെന്നും അറിയിച്ചു.

വിദ്യാർഥികളുടെ എണ്ണം കുറയുന്നുണ്ടെന്നും ഇല്ലാത്ത ഒഴിവിൽ പിഎസ്‌സി പരീക്ഷ നടത്തുന്നതായും ചൂണ്ടിക്കാണിച്ചുകൊണ്ട്, ഇക്കാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കുമെന്നും എല്ലാ വകുപ്പിലെയും പരീക്ഷ സംബന്ധിച്ച് പിഎസ്‌സിയുമായി ചർച്ച നടത്തുമെന്നും വ്യക്തമാക്കി.

കാലടിയിലെ വിദ്യാർഥി സമരത്തിൽ കോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് നിലപാടെന്നും കുട്ടികൾ പരീക്ഷ എഴുതട്ടെയെന്നും, കോടതിയിൽ കേസുള്ളതിനാലാണ് ചർച്ച നടത്താത്തതെന്നും വ്യക്തമാക്കി. ആർഎസ്പിയുടെ വിമർശനം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്നും, സംഘടനാ പ്രശ്‌നങ്ങളിൽ കെപിസിസി പ്രസിഡന്റിനോട് പ്രതികരണം തേടണമെന്നും, നവീൻ ബാബു കേസിൽ നിയമോപദേശം പരിശോധിച്ച ശേഷം സിബിഐ അന്വേഷണമെന്ന നിലപാടിൽ നടപടിയുണ്ടാകുമെന്നും അറിയിച്ചു.

Related Stories