Skip to content
Kerala

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്

കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നായിരുന്നു മധുസൂദനന്റെ വിമർശനം.

W

web desk

Published on: 26 Nov 2026, 9:38 am

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്

ധനരാജ് വധക്കേസ് കോടതി വിധിക്ക് പിന്നാലെ സിപിഎം നേതാവും മുൻ എംഎൽഎയുമായ ടി.ഐ മധുസൂദനൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി വെറുതെവിട്ടെങ്കിലും അവരൊന്നും ഇന്ന് ജീവനോടെ ഇല്ലെന്ന് മനസ്സിലാക്കുന്നത് നല്ലതാണെന്ന് മധുസൂദനൻ പറഞ്ഞു.

കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെയും അദ്ദേഹം പരിഹാസരൂപേണ പ്രതികരിച്ചു. ധനരാജ് കൊല്ലപ്പെട്ടിട്ടില്ല എന്ന് ജഡ്ജി പറയാത്തത് ഭാഗ്യമാണെന്നായിരുന്നു മധുസൂദനന്റെ വിമർശനം. കോടതി വിധിയെയും ജുഡീഷ്യറിയെയും ലക്ഷ്യം വെച്ചുള്ള ഈ പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

പാർട്ടിക്കെതിരെ സാമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്കും അദ്ദേഹം മുന്നറിയിപ്പ് നൽകി. സമൂഹമാധ്യമങ്ങളിൽ എഴുതുന്നവർക്ക് കിട്ടേണ്ടത് കിട്ടിയിരിക്കുമെന്ന് മധുസൂദനൻ പ്രസംഗത്തിൽ വ്യക്തമാക്കി.

കണ്ണൂർ രാഷ്ട്രീയത്തിലെ സംഘർഷാന്തരീക്ഷവും കേസുകളുടെ പശ്ചാത്തലവും നിലനിൽക്കെ, മുതിർന്ന നേതാവിന്റെ ഈ വാക്കുകൾ രാഷ്ട്രീയ വൃത്തങ്ങളിലും സമൂഹമാധ്യമങ്ങളിലും വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരിക്കുകയാണ്.

Related Stories