പരുതൂർ സ്കൂൾ വെടിവെപ്പ്; സഹപാഠിയെ കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായെത്തിയതെന്ന് ടി.എം ശശി എംഎൽഎ
തൃത്താല പരുതൂർ സ്കൂൾ വെടിവെപ്പ് സംഭവത്തിൽ സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി തോക്കുമായെത്തിയതെന്ന വെളിപ്പെടുത്തലുമായി ടി.എം ശശി എംഎൽഎ

തൃത്താല പരുതൂർ സ്കൂൾ വെടിവെപ്പ് സംഭവത്തിൽ സഹപാഠിയെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് കുട്ടി തോക്കുമായെത്തിയതെന്ന വെളിപ്പെടുത്തലുമായി ടി.എം ശശി എംഎൽഎ. അബദ്ധത്തിൽ വെടി പൊട്ടിയതല്ലെന്നും കൊല്ലാൻ തന്നെയാണ് കുട്ടി തോക്കുമായി സ്കൂളിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. പഴമ്പാലക്കോട് എസ്എംഎം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ആലത്തൂർ ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസിൽ അറസ്റ്റിലായ ഒൻപതാം ക്ലാസ് വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ അടുത്ത മാസം അഞ്ച് വരെ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ പാർപ്പിക്കാൻ ബോർഡ് ഉത്തരവിട്ടു.
സഹപാഠിയുടെ ശരീരത്തിൽ പതിച്ച വെടിയുണ്ട തൃത്താല പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയയ്ക്കും. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്.
നേരത്തെ, ലൈസൻസില്ലാത്ത നാടൻ കൈത്തോക്ക് വീട്ടിൽ സൂക്ഷിച്ചതിന് കുട്ടിയുടെ അമ്മയ്ക്കെതിരെ പൊലീസ് ആംസ് ആക്ട് പ്രകാരം കേസെടുത്തിരുന്നു. സ്കൂൾ വിദ്യാർഥികൾക്കിടയിൽ തോക്ക് എത്തിയ സംഭവം വലിയ ആശങ്കയ്ക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
Related Stories

ചീമേനിയിൽ അഞ്ച് പേരെ ചുട്ടുകൊന്ന കേസിലെ പ്രതികള്‍ ഇപ്പോള്‍ ജീവനോടെയില്ലെന്ന് മനസ്സിലാക്കിയാല്‍ നന്ന്, പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്
web desk · 4 hours ago

ആർക്കെതിരെയും സൈബർ അറ്റാക്ക് നടത്തിയിട്ടില്ല, ഷാഫിയോടുള്ളത് ഗുരു-ശിഷ്യ ബന്ധമല്ല സഹോദരസ്നേഹം: രാഹുൽ മാങ്കൂട്ടത്തിൽ
web desk · 20 hours ago

എൽപിഎസ്ടി സമരം; അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കാനാകില്ല: മുഖ്യമന്ത്രി
web desk · 1 day ago

ധനരാജ് വധക്കേസ്; ആർഎസ്എസുകാരായ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ്
web desk · 1 day ago
