ലീഗിലേക്ക് ചേക്കേറാന്‍ നെല്ലായ് മുബാറക് ? സ്വാഗതം ചെയ്ത് സംസ്ഥാന സെക്രട്ടറി
കഴിഞ്ഞ സെപ്തംബറിലുണ്ടായ ഒരു കത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിനെത്തുടർന്നുണ്ടായ അപവാദ പ്രചാരണങ്ങളുമാണ് തന്റെ മാനസിക ബുദ്ധിമുട്ടുകൾക്കും രാജി തീരുമാനത്തിനും കാരണമെന്ന് നെല്ലായ് മുബാറക് നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു.

പാർട്ടി പദവികളും പ്രാഥമിക അംഗത്വവും രാജിവെച്ച എസ്‌ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ നെല്ലായ് മുബാറക് മുസ്‌ലിം ലീഗിലേക്ക് ചേക്കേറുന്നതായി സൂചന. അദ്ദേഹത്തെ മുസ്‌ലിം ലീഗിലേക്ക് സ്വാഗതം ചെയ്ത് പാർട്ടി തമിഴ്നാട് സംസ്ഥാന സെക്രട്ടറി അഡ്വ. ശൈഖ് മുഹമ്മദ് അലി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു.
‘നെല്ലൈ മുബാറക് ഇന്ത്യൻ യൂനിയൻ മുസ്‌ലിം ലീഗിൽ ചേരണമെന്നാണ് ഞങ്ങളുടെ ആഗ്രഹവും പ്രതീക്ഷയും. വ്യക്തിവിദ്വേഷങ്ങളും അഭിപ്രായവ്യത്യാസങ്ങളും മറന്ന് സമൂഹത്തിന്റെ രാഷ്ട്രീയ അവകാശങ്ങൾക്കായി എല്ലാവരും ഒരുകുടക്കീഴിൽ ഒന്നിക്കേണ്ട സമയമാണിത്’ എന്ന് ശൈഖ് മുഹമ്മദ് അലി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബറിലുണ്ടായ ഒരു കത്തുമായി ബന്ധപ്പെട്ട വിവാദങ്ങളും അതിനെത്തുടർന്നുണ്ടായ അപവാദ പ്രചാരണങ്ങളുമാണ് തന്റെ മാനസിക ബുദ്ധിമുട്ടുകൾക്കും രാജി തീരുമാനത്തിനും കാരണമെന്ന് നെല്ലായ് മുബാറക് നേരത്തെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. ഈ പ്രയാസകരമായ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
തമിഴ്‌നാട്ടിൽ എസ്‌ഡിപിഐ പാർട്ടിയുടെ ആദ്യ അംഗമായും സംഘാടകനായും പ്രവർത്തനം ആരംഭിച്ച നെല്ലൈ മുബാറക്, പ്രഥമ സംസ്ഥാന ഓർഗനൈസിങ് ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾക്ക് പുറമെ കഴിഞ്ഞ ഒൻപത് വർഷമായി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Related Stories

സലാം എസ്‌ഡിപിഐ, നെല്ലായ് മുബാറക് രാജിവെച്ചു
web desk · 2 days ago

യു.പിയിൽ പുതിയ രാഷ്ട്രീയ സമവാക്യം; ഉവൈസിയും ചന്ദ്രശേഖർ ആസാദും കൈകോർക്കുന്നു
web desk · 12 Nov 2026

വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു
web desk · 9 Nov 2026

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജയിൽ വാസം; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമി
web desk · 6 Nov 2026
