"ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയി"; രാജിവെച്ച് പത്മജ വേണുഗോപാൽ, തിരിച്ചുവരവ് സ്വാഗതം ചെയ്ത് മുരളീധരൻ
കുടുംബപ്രശ്നമാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും പാർട്ടിയിൽ കാര്യമായ പരിഗണന ലഭിക്കാത്തതും രാജിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു

പത്മജ വേണുഗോപാൽ ബിജെപിയിൽ നിന്ന് രാജിവെച്ചു. രാജിക്കത്ത് ഇ-മെയിൽ വഴി കൈമാറി. ബിജെപിയിലേക്ക് പോയത് തെറ്റായ തീരുമാനമായിപ്പോയെന്ന് പത്മജ പ്രതികരിച്ചു. രാജിക്കാര്യം സഹോദരൻ കെ. മുരളീധരനോട് മാത്രമാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കി. തുടർന്ന് മുരളീധരൻ സഹോദരിയെ കോൺഗ്രസിലേക്ക് തിരികെ സ്വാഗതം ചെയ്തു.
ബിജെപിയിൽ തുടരുന്നതിനാൽ കോൺഗ്രസ് പാരമ്പര്യമുള്ള കുടുംബത്തിൽ ഒറ്റപ്പെടുന്നു എന്നതാണ് രാജിക്ക് കാരണമായി പത്മജ ചൂണ്ടിക്കാണിച്ചത്. എന്നാൽ പത്മജയുടെ താൽപര്യം പോലെ തീരുമാനിക്കാം എന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ മറുപടി. 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ബിജെപിയിൽ ചേർന്ന പത്മജ, രാജിക്കാര്യം ഫോണിലൂടെ രാജീവ് ചന്ദ്രശേഖരനെ അറിയിക്കുകയും ചെയ്തു. കുടുംബപ്രശ്നമായതിനാൽ താൽപര്യം പോലെ തീരുമാനമെടുക്കാമെന്നും പിടിച്ചുനിർത്താൻ ഇനി ചർച്ചകളില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്.
കുടുംബപ്രശ്നമാണ് ഔദ്യോഗികമായി പറയുന്നതെങ്കിലും പാർട്ടിയിൽ കാര്യമായ പരിഗണന ലഭിക്കാത്തതും രാജിക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു. സംസ്ഥാന കോർ കമ്മിറ്റിയിലെ ക്ഷണിതാവ് എന്നതിനപ്പുറം ഔദ്യോഗിക പദവികളൊന്നും അവർക്ക് ലഭിച്ചിരുന്നില്ല. ഗവർണർ സ്ഥാനമടക്കം പ്രതീക്ഷിച്ചിരുന്നെങ്കിലും അതും ലഭിച്ചില്ല.
ഇതോടെ കോൺഗ്രസ് വിട്ടപ്പോൾ കുടുംബത്തിൽ ഒറ്റപ്പെടുക മാത്രമല്ല, ചേർന്ന ബിജെപിയിലും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു പത്മജ വേണുഗോപാൽ. മാനസിക വിഷമം ഉണ്ടെന്നും അവർ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഒടുവിൽ പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് പത്മജ എത്തുകയായിരുന്നു.
Related Stories

അനധികൃത സ്വത്ത് സമ്പാദനം, കെ.എം. ഷാജിക്ക് ആശ്വാസം, കേസ് ഹൈക്കോടതി റദ്ദാക്കി
web desk · 22 hours ago

അരിയിൽ ഷുക്കൂർ വധക്കേസ്; പി. ജയരാജനെയും ടി.വി. രാജേഷിനെയും വെറുതെവിട്ടു
web desk · 22 hours ago

ഡിഎംകെ കേന്ദ്ര മന്ത്രി സഭയില്‍ ചേര്‍ന്നേക്കും?, വിളിക്കുന്ന ഏത് നിമിഷവും ഡല്‍ഹിയിലേക്കെത്താന്‍ എംപിമാര്‍ക്ക് ഇന്ത്യ സഖ്യത്തിന്റെ നിര്‍ദേശം
web desk · 23 hours ago

റിപ്പോർട്ടർ ടിവി മാനേജ്മെന്റിനെതിരെ അപകീർത്തി ഉള്ളടക്കം; ഷാജൻ സ്കറിയക്ക് കോടതിയുടെ വിലക്ക്
web desk · 1 day ago
