യു.പിയിൽ പുതിയ രാഷ്ട്രീയ സമവാക്യം; ഉവൈസിയും ചന്ദ്രശേഖർ ആസാദും കൈകോർക്കുന്നു
മുസ്‌ലിം വോട്ടുബാങ്കിൽ നിർണായക സ്വാധീനമുള്ള എ.ഐ.എം.ഐ.എമ്മും ദലിത് രാഷ്ട്രീയത്തിൽ ശക്തമായ മുന്നേറ്റം ലക്ഷ്യമിടുന്ന ആസാദ് സമാജ് പാർട്ടിയും ഒന്നിക്കുന്നത് യു.പിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ സഖ്യനീക്കവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ആസാദ് സമാജ് പാർട്ടി അധ്യക്ഷൻ ചന്ദ്രശേഖർ ആസാദും രംഗത്ത്. ഇരുപാർട്ടികളും തമ്മിലുള്ള സഖ്യചർച്ചകൾ അന്തിമഘട്ടത്തിലാണെന്നും, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വ്യാഴാഴ്ച ലഖ്‌നോവിൽ നടക്കുന്ന സംയുക്ത വാർത്തസമ്മേളനത്തിൽ ഉണ്ടാകുമെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
മുസ്‌ലിം വോട്ടുബാങ്കിൽ നിർണായക സ്വാധീനമുള്ള എ.ഐ.എം.ഐ.എമ്മും ദലിത് രാഷ്ട്രീയത്തിൽ ശക്തമായ മുന്നേറ്റം ലക്ഷ്യമിടുന്ന ആസാദ് സമാജ് പാർട്ടിയും ഒന്നിക്കുന്നത് യു.പിയിലെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്കും സമാജ്‌വാദി പാർട്ടി നേതൃത്വം നൽകുന്ന പ്രതിപക്ഷ സഖ്യത്തിനും ശക്തമായ ഒരു ബദൽ മുന്നണി രൂപീകരിക്കുക എന്നതാണ് ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം.
സമാജ്‌വാദി പാർട്ടി, കോൺഗ്രസ്, ബി.എസ്.പി തുടങ്ങിയ പ്രധാന പാർട്ടികൾ സഖ്യത്തിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് ചന്ദ്രശേഖർ ആസാദുമായി കൈകോർക്കാൻ തീരുമാനിച്ചതെന്ന് യു.പി എ.ഐ.എം.ഐ.എം അധ്യക്ഷൻ ഷൗക്കത്ത് അലി വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ ശക്തമായ സഖ്യം അനിവാര്യമാണെന്നും, ബി.ജെ.പി ഭരണത്തിൽ ഏറ്റവും അധികം ദുരിതം അനുഭവിച്ചത് മുസ്‌ലിം വിഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.
യു.പിയിലെ ജനസംഖ്യയിൽ ഏകദേശം 19 ശതമാനം മുസ്‌ലിംകളും 21 ശതമാനം ദലിതരുമാണുള്ളത്. ഈ രണ്ട് വിഭാഗങ്ങളുടെയും വോട്ടുകൾ ഏകീകരിക്കാനായാൽ സഹാറൻപൂർ, മൊറാദാബാദ്, ബിജ്‌നോർ തുടങ്ങിയ നിരവധി മണ്ഡലങ്ങളിൽ വലിയ സ്വാധീനം ചെലുത്താൻ സഖ്യത്തിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ ചെറിയ വോട്ട് വിഹിതവും പ്രധാന പാർട്ടികളുടെ സ്വാധീനവും മറികടന്ന് പുതിയ സഖ്യത്തിന് എത്രത്തോളം വിജയം നേടാനാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Related Stories

വിഷപ്പുക ശ്വസിച്ച് രാജ്യതലസ്ഥാനം; ഡൽഹിയിൽ വായു ഗുണനിലവാര സൂചിക 400 കടന്നു
web desk · 9 Nov 2026

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ ജയിൽ വാസം; കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി ജമാഅത്തെ ഇസ്ലാമി
web desk · 6 Nov 2026

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 27 Oct 2026

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026
