Skip to content
Kerala

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി

ഗുരുവായൂർ ദേവസ്വം ബോർഡ് സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതിയുടെ അടിസ്ഥാനത്തിൽ 2025 മാർച്ചിൽ ചെങ്ങറ സുരേന്ദ്രനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

W

web desk

Published on: 14 Nov 2026, 11:09 am

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി

സി.പി.ഐയുടെ മുതിർന്ന നേതാവും മുൻ ലോക്സഭാ എം.പിയുമായ ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് സൂചന. ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി അദ്ദേഹം പ്രാഥമിക ഘട്ട ചർച്ചകൾ നടത്തിയതായാണ് വിവരം. സി.പി.ഐ നേതൃത്വവുമായുള്ള അകൽച്ച രൂക്ഷമായതോടെയാണ് അദ്ദേഹം പുതിയ രാഷ്ട്രീയ ചുവടുമാറ്റത്തിന് ഒരുങ്ങുന്നത്.

ഗുരുവായൂർ ദേവസ്വം ബോർഡ് സ്കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് പരാതിയുടെ അടിസ്ഥാനത്തിൽ 2025 മാർച്ചിൽ ചെങ്ങറ സുരേന്ദ്രനെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കൊല്ലം ജില്ലാ കൗൺസിലായിരുന്നു അന്ന് അച്ചടക്ക നടപടി സ്വീകരിച്ചത്. ഒരു വർഷത്തെ സസ്പെൻഷൻ കാലാവധി പൂർത്തിയായിട്ടും പാർട്ടിയിലേക്കുള്ള തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെയാണ് അദ്ദേഹം ബി.ജെ.പി പാളയത്തിലേക്ക് നീങ്ങുന്നത്.

മുൻ സി.പി.ഐ എം.എൽ.എമാരായ കെ. അജിത്തിനും സി.സി. മുകുന്ദനും പിന്നാലെ മുതിർന്ന ഒരു മുൻ എം.പി കൂടി പാർട്ടി വിടുന്നത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാകും. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സി.പി.ഐയുടെ പ്രമുഖ മുഖമായിരുന്ന സുരേന്ദ്രൻ രണ്ട് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1998-ലും 2004-ലും അടൂർ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനെ പരാജയപ്പെടുത്തിയാണ് ചെങ്ങറ സുരേന്ദ്രൻ പാർലമെന്റിലെത്തിയത്. 2014-ൽ മാവേലിക്കര മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടിയെങ്കിലും കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെടുകയായിരുന്നു.

Related Stories