സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറുതന്നെയാണെന്നും ലഡുവിൽ പൊതിഞ്ഞ സമാധാനവുമായി വന്നാലും അത് ഏറാണെന്നും മെത്രാപ്പോലീത്താ വിമർശിച്ചു. സഭയ്ക്കേറ്റ മുറിവ് വിശ്വാസികൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കോട്ടയം: ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഓർത്തഡോക്സ് സഭ. മണർകാട് പള്ളി സന്ദർശിക്കാൻ പാത്രിയർക്കീസിന് തടസ്സമില്ലെന്ന നിയമോപദേശം സഭയ്ക്ക് വലിയ മുറിവാണ് ഉണ്ടാക്കിയതെന്നും, ആ മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും സഭ വ്യക്തമാക്കി. മൂലേടം പള്ളിയിൽ നടന്ന പരിപാടിയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ വേദിയിലിരുത്തിയാണ് സർക്കാരിനും കോൺഗ്രസിനുമെതിരെയുള്ള വിമർശനം.
ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറുതന്നെയാണെന്നും ലഡുവിൽ പൊതിഞ്ഞ സമാധാനവുമായി വന്നാലും അത് ഏറാണെന്നും മെത്രാപ്പോലീത്താ വിമർശിച്ചു. സഭയ്ക്കേറ്റ മുറിവ് വിശ്വാസികൾ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പാത്രിയർക്കീസ് ബാവയുടെ സന്ദർശനവേളയിൽ ഐക്യആഹ്വാനം ഉയർന്നെങ്കിലും ഓർത്തഡോക്സ്-യാക്കോബായ സമാധാന ചർച്ചകൾ ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. കോടതിവിധിയെ മാനിച്ചുകൊണ്ടുള്ള ചർച്ചയ്ക്ക് മാത്രമേ തയ്യാറാകൂ എന്ന നിലപാടിലാണ് ഓർത്തഡോക്സ് സഭ. വിട്ടുവീഴ്ചകൾക്ക് ഇരുവിഭാഗവും പൂർണ്ണമായി തയ്യാറാകാത്ത സാഹചര്യത്തിൽ, ഇരുസഭകളുടെയും കമ്മിറ്റികളും വിശ്വാസികളും ചേർന്നാണ് ചർച്ചകളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.
അതേസമയം, തുറന്ന മനസ്സോടെ ഒരുമിച്ചുള്ള ചർച്ചകൾ തുടരണമെന്ന് ആഹ്വാനം ചെയ്ത ശേഷമാണ് പാത്രിയർക്കീസ് ബാവ മടങ്ങിയത്. ആറ് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി അദ്ദേഹം സിറിയയിലെ ദമാസ്കസിലേക്ക് തിരിച്ചു.
Related Stories

ചൈനയില്‍ ഇനി വിമാനവും ഇലക്ട്രിക്; മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
web desk · 1 hour ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 6 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 1 day ago

താമരത്തണത്തലേക്ക് ഒരു മുന്‍ ഇടത് എംപി കൂടി, സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന, നേതൃത്വവുമായി ചർച്ച നടത്തി
web desk · 2 days ago
