Skip to content
Kerala

വ്‌ളോഗർ ഹൈദർ മധൂർ എം.ഡി.എം.എയുമായി പിടിയിൽ, അറസ്റ്റിലായത് വാഹനപരിശോധനക്കിടെ

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മധൂർ ജുമാ മസ്ജിദ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹൈദർ പിടിയിലായത്. വാഹനം തടഞ്ഞുനിർത്തി നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

W

web desk

Published on: 14 Nov 2026, 10:38 am

വ്‌ളോഗർ ഹൈദർ മധൂർ എം.ഡി.എം.എയുമായി പിടിയിൽ, അറസ്റ്റിലായത് വാഹനപരിശോധനക്കിടെ

കാസർകോട്: മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി പ്രമുഖ വ്‌ളോഗർ ഹൈദർ മധൂർ പിടിയില്‍. കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും 3.61 ഗ്രാം എം.ഡി.എം.എ പൊലീസ് പിടിച്ചെടുത്തു.

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ മധൂർ ജുമാ മസ്ജിദ് പരിസരത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഹൈദർ പിടിയിലായത്. വാഹനം തടഞ്ഞുനിർത്തി നടത്തിയ ദേഹപരിശോധനയിൽ ഇയാളുടെ പോക്കറ്റിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.

സ്വന്തം ആവശ്യത്തിനും ചില്ലറ വിൽപ്പനയ്ക്കുമായാണ് ലഹരിമരുന്ന് കൈവശം വെച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇയാൾ ഡാൻസാഫ് സംഘത്തിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.

ലഹരിമരുന്ന് കടത്തുന്നതിനായി ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് ലഹരിമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റ് കണ്ണികളെക്കുറിച്ചും വിദ്യാനഗർ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Stories