Skip to content
Kerala

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം

കൂട്ടുകാർക്കൊപ്പം വയലിലേക്ക് കളിക്കാൻ പോകുകയായിരുന്ന ജുനൈദിന് പാടവരമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.

W

web desk

Published on: 16 Nov 2026, 9:35 am

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം

തിരൂരങ്ങാടി ചെറുമുക്കിൽ പതിമൂന്നുകാരൻ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി മാപ്പ് പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ദുരന്തമാണ് ഉണ്ടായതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. കൂട്ടുകാർക്കൊപ്പം വയലിലേക്ക് കളിക്കാൻ പോകുകയായിരുന്ന ജുനൈദിന് പാടവരമ്പിലൂടെ നടക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിന്റെ സ്റ്റേ കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. കുട്ടിയെ രക്ഷിക്കാൻ കൂട്ടുകാർ ശ്രമിച്ചെങ്കിലും സമീപത്തുണ്ടായിരുന്ന ട്രാക്ടർ ഡ്രൈവർ ഇടപെട്ട് അവരെ പിന്തിരിപ്പിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അതേസമയം, പ്രദേശത്തെ വൈദ്യുതി ലൈനുകളും അനുബന്ധ സംവിധാനങ്ങളും അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ സ്റ്റേ കമ്പി ചരിഞ്ഞുപോയതാണ് അപകടത്തിന് കാരണമായതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.

സംഭവത്തിൽ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് നിർദേശം നൽകിയിട്ടുണ്ട്.

Related Stories