ചൈനയില്‍ ഇനി വിമാനവും ഇലക്ട്രിക്; മനുഷ്യരെ വഹിച്ചുള്ള പരീക്ഷണപ്പറക്കൽ വിജയം
രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും അടങ്ങുന്ന സംഘമാണ് വിമാനം നിയന്ത്രിച്ചു പറത്തിയത്. ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണപ്പറക്കലിൽ 16 മിനിറ്റും 38 സെക്കൻഡും വിമാനം ആകാശത്ത് വിജയകരമായി തുടർന്നു.

വ്യോമയാന മേഖലയിൽ ചരിത്രം കുറിച്ച് ചൈന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് യാത്രാവിമാനത്തിന്റെ മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി. നവംബർ 14 ശനിയാഴ്ച കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലുള്ള ബിൻഷൗവിലായിരുന്നു ഈ നിർണായക പരീക്ഷണപ്പറക്കൽ നടന്നത്. ചൈനീസ് വിമാന നിർമാണ കമ്പനിയായ കൊമേഴ്‌സ്യൽ എയർക്രാഫ്റ്റ് കോർപ്പറേഷൻ ഓഫ് ചൈന (COMAC) വികസിപ്പിച്ച CE-25A ഇലക്ട്രിക് വിമാനമാണ് ഇതിനായി ആകാശത്ത് പറന്നുയർന്നത്.
രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് ടെസ്റ്റ് എൻജിനീയറും അടങ്ങുന്ന സംഘമാണ് വിമാനം നിയന്ത്രിച്ചു പറത്തിയത്. ആകെ 57 മിനിറ്റും 46 സെക്കൻഡും നീണ്ടുനിന്ന പരീക്ഷണപ്പറക്കലിൽ 16 മിനിറ്റും 38 സെക്കൻഡും വിമാനം ആകാശത്ത് വിജയകരമായി തുടർന്നു. ഈ സമയംകൊണ്ട് 60.4 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ വിമാനത്തിന് സാധിച്ചതായും, വിമാനത്തിന്റെ പ്രവർത്തനം പൂർണ്ണമായും തൃപ്തികരമാണെന്നും കോമാക്ക് അധികൃതർ വ്യക്തമാക്കി.
നഗരങ്ങൾക്കിടയിലുള്ള ഹ്രസ്വദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ വിമാനത്തിൽ 19 യാത്രക്കാർക്ക് ഒരേസമയം സഞ്ചരിക്കാനാകും. 10 മെട്രിക് ടൺ ആണ് വിമാനത്തിന്റെ പരമാവധി ടേക്ക് ഓഫ് ഭാരം. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ 2,400 മീറ്റർ ഉയരത്തിൽ വരെ പറക്കാൻ സാധിക്കുന്ന ഇതിന്, ഒറ്റത്തവണ ചാർജ് ചെയ്താൽ 400 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയുമെന്നാണ് പ്രത്യേകത.
ചിറകുകളിൽ ഘടിപ്പിച്ചിട്ടുള്ള 'ഡിസ്ട്രിബ്യൂട്ടഡ് ഇലക്ട്രിക് ഡക്റ്റഡ്-ഫാൻ' പ്രൊപ്പൽഷൻ സംവിധാനമാണ് വിമാനത്തിന് ആവശ്യമായ കരുത്തേകുന്നത്. കോമാക്കിനൊപ്പം ചൈനീസ് ബാറ്ററി നിർമ്മാതാക്കളായ കണ്ടംപററി ആംപെറക്സ് ടെക്നോളജി (CATL), ഷാങ്ഹായ് ജിയാവോ ടോങ് സർവകലാശാല എന്നിവരും ചേർന്നാണ് ഈ നൂതന വിമാനം വികസിപ്പിച്ചെടുത്തത്. വാണിജ്യാടിസ്ഥാനത്തിലുള്ള സർവീസുകൾ ആരംഭിക്കുന്നതിനായുള്ള ടൈപ്പ് സർട്ടിഫിക്കറ്റിനായി കമ്പനി സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഓഫ് ചൈനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
Related Stories

ആക്ഷൻ സോങ്ങ് വിവാദം വീണ്ടും കത്തിക്കുന്നത് ആർക്കുവേണ്ടി? അല്ലപ്ര സ്കൂൾ വിവാദത്തിന് പിന്നിലെ കാണാച്ചരടുകൾ
web desk · 8 minutes ago

സഭയ്ക്കുണ്ടായത് വലിയ മുറിവ്, ഉണ്ടാക്കിയവർ തന്നെ ഉണക്കണം; സ്പീക്കറെ വേദിയിലിരുത്തി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഓർത്തഡോക്സ് സഭ
web desk · 11 hours ago

തിരൂരങ്ങാടിയിൽ 13-കാരൻ ഷോക്കേറ്റ് മരിച്ച സംഭവം: ഖേദം പ്രകടിപ്പിച്ച് കെഎസ്ഇബി; അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
web desk · 11 hours ago

ഷാജൻ സ്കറിയക്ക് അടുത്ത കുരുക്ക്, ഒരു കോടി രൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച് വീണ ജോർജും കെകെ ശൈലജയും
web desk · 2 days ago
