Skip to content
National

79ന്‍റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?

ജെൻസി തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി ഔദ്യോഗികമായി അക്കൗണ്ട് തുറന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിർണായകമാകുന്ന കാലഘട്ടത്തിലാണ് 79 കാരിയായ കോൺഗ്രസ് പാർലമെന്ററി പാ

N

News Desk

Published on: 22 Oct 2026, 12:11 pm

79ന്‍റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?

ജെൻസി തലമുറയ്ക്ക് ഏറെ പ്രിയപ്പെട്ട സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ കോൺഗ്രസ് മുൻ അധ്യക്ഷയും രാജ്യസഭാംഗവുമായ സോണിയ ഗാന്ധി ഔദ്യോഗികമായി അക്കൗണ്ട് തുറന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളിൽ യുവജനങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും പങ്ക് നിർണായകമാകുന്ന കാലഘട്ടത്തിലാണ് 79 കാരിയായ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവിന്റെ ഈ കടന്നുവരവ് എന്നത് ശ്രദ്ധേയമാണ്.

വ്യാഴാഴ്ച രാവിലെ ഇൻസ്റ്റഗ്രാമിൽ എത്തിയ സോണിയ ഗാന്ധി, താൻ എഴുതിയ ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ’ (Belonging: A Journey of Love) എന്ന ഓർമപ്പുസ്തകത്തിന്റെ ഫസ്റ്റ് ലുക്ക് ആണ് ആദ്യ പോസ്റ്റായി പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ പതിനായിരത്തിലധികം ആളുകളാണ് ഇൻസ്റ്റഗ്രാമിൽ സോണിയയെ ഫോളോ ചെയ്യാൻ തുടങ്ങിയിട്ടുള്ളത്.

പുസ്തകത്തെക്കുറിച്ചുള്ള ഹ്രസ്വമായ വിവരങ്ങൾ അവർ ഇൻസ്റ്റഗ്രാം സ്റ്റോറിയായും പങ്കുവെച്ചിട്ടുണ്ട്. സ്‌നേഹം, ചുമതല, നഷ്ടം, സ്വന്തമെന്ന് തോന്നുന്ന ഒരിടം കണ്ടെത്താനുള്ള യാത്ര എന്നിവയാണ് പുസ്തകത്തിന്റെ പ്രമേയമെന്നും, നവംബറിൽ ഇത് ഔദ്യോഗികമായി പുറത്തിറങ്ങുമെന്നും സോണിയ വീഡിയോയിൽ വ്യക്തമാക്കുന്നു.

സമൂഹമാധ്യമത്തിലെ തുടക്കത്തിൽ വളരെ ചുരുക്കം ചിലരെ മാത്രമാണ് സോണിയ ഗാന്ധി ഫോളോ ചെയ്യുന്നത്. കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടിന് പുറമെ മക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ ഔദ്യോഗിക അക്കൗണ്ടുകളെ മാത്രമാണ് നിലവിൽ അവർ ഫോളോ ചെയ്യുന്നത്.

Related Stories