പാറ്റപ്പേടിയില്‍ കേന്ദ്രം, ധ്രുവ് റാഠി കസ്റ്റഡിയിൽ; തിരംഗ മാർച്ച് തടയാന്‍ ഡല്‍ഹി കടുത്ത നിയന്ത്രണത്തില്‍
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നോയിഡയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്കെതിരെയും കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന പ്രമുഖ യൂട്യൂബർ ധ്രുവ് റാഠിയെ ഡൽഹി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. നോയിഡയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടികൾക്കെതിരെയും കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) പ്രഖ്യാപിച്ച തിരംഗ മാർച്ചിന് തൊട്ടുമുമ്പാണ് ഈ പൊലീസ് നടപടി.
സി.ജെ.പിയുടെ തിരംഗ മാർച്ച് തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രതിഷേധ റാലി നടക്കുന്ന കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. മാർച്ചിൽ 11 പേർ മാത്രമേ പങ്കെടുക്കാവൂ എന്നും, പ്രദേശത്ത് ബി.എൻ.എസിന്റെ (BNS) 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയെങ്കിലും ഒരു ഭീഷണിക്കും വഴങ്ങില്ലെന്നും പരിപാടി നിശ്ചയിച്ചതുപോലെ നടക്കുമെന്നും സി.ജെ.പി നേതൃത്വം വ്യക്തമാക്കി. ത്രിവർണ പതാകയുമായി സെൻട്രൽ പാർക്കിൽ ഒത്തുചേരുമെന്നും, സ്വന്തം രാജ്യത്തെ റാലിയിലെ പതാകയെയാണ് സർക്കാർ ഭയപ്പെടുന്നതെന്നും സംഘാടകർ കുറ്റപ്പെടുത്തി. പ്രതിഷേധം സംഘടിപ്പിക്കുന്നതിൽ നിന്ന് സി.ജെ.പിയെ തടയാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചതിനെത്തുടർന്ന്, കൊണാട്ട് പ്ലേസിൽ പ്രത്യേക സ്ഥലത്ത് പതാകയുമായി 11 പേർക്ക് പ്രതിഷേധിക്കാൻ അനുവാദം നൽകാമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷനിലെ ക്രമക്കേടുകൾ അന്വേഷിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്നും സി.ജെ.പി ആവശ്യപ്പെടുന്നു. മാർച്ച് തടയാനായി സെൻട്രൽ പാർക്കിന് ചുറ്റും 6,000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെങ്കിലും സമാധാനപൂർവമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് പാർട്ടിയുടെ തീരുമാനം.
Related Stories

യു.പിയിൽ ആർ.എസ്.എസ് നേതാവിനേയും കുടുംബത്തേയും വെടിവെച്ച് കൊന്നു
News Desk · 3 days ago

79ന്റെ ചെറുപ്പം. സോണിയ ഗാന്ധി ഇൻസ്റ്റഗ്രാമിൽ, പ്രായമെല്ലാം നമ്പറല്ലേ?
News Desk · 22 Oct 2026

ചാനലുകൾക്ക് കേന്ദ്രത്തിന്റെ കർശന മുന്നറിയിപ്പ്, ദേശവിരുദ്ധ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യരുത്
News Desk · 22 Oct 2026

ജന്തർ മന്തർ പ്രക്ഷോഭത്തിൽ നിന്ന് വിട്ടുനിന്നത് മനഃപൂർവം: ചന്ദ്രശേഖർ ആസാദ്
News Desk · 18 Oct 2026
