Skip to content
National

സലാം എസ്ഡിപിഐ, നെല്ലായ് മുബാറക് രാജിവെച്ചു

31 വർഷത്തെ തന്റെ പൊതുജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പടിയിറങ്ങുന്നത്.

W

web desk

Published on: 17 Nov 2026, 7:11 pm

സലാം എസ്ഡിപിഐ, നെല്ലായ് മുബാറക് രാജിവെച്ചു

എസ്‌ഡിപിഐ തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ നെല്ലായ് മുബാറക് പാർട്ടിയിലെ എല്ലാ പദവികളിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവെച്ചു. 31 വർഷത്തെ തന്റെ പൊതുജീവിതത്തിന് വിരാമമിട്ടുകൊണ്ടാണ് അദ്ദേഹം പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പടിയിറങ്ങുന്നത്.

കഴിഞ്ഞ സെപ്തംബറിലുണ്ടായ ഒരു കത്തുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളും അതിനെത്തുടർന്നുണ്ടായ അപവാദ പ്രചാരണങ്ങളുമാണ് തന്റെ മാനസിക ബുദ്ധിമുട്ടുകൾക്കും രാജി തീരുമാനത്തിനും കാരണമായതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ പ്രയാസകരമായ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് പ്രവർത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും രാജിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടിൽ എസ്ഡിപിഐ പാർട്ടിയുടെ ആദ്യ അംഗമായും സംഘാടകനായും പ്രവർത്തനം ആരംഭിച്ച നെല്ലൈ മുബാറക്, പ്രഥമ സംസ്ഥാന ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഒൻപത് വർഷമായി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്കരിച്ച അദ്ദേഹം ദേശീയ പ്രവർത്തക സമിതി അംഗം, ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

തന്റെ രാഷ്ട്രീയ യാത്രയിലുടനീളം പിന്തുണ നൽകിയ സംസ്ഥാന-ദേശീയ സമിതി അംഗങ്ങൾക്കും, ജില്ലാ മുതൽ ബ്രാഞ്ച് തലം വരെയുള്ള ഭാരവാഹികൾക്കും, പോഷക സംഘടനകൾക്കും, സ്നേഹത്തോടെ കൂടെ നിന്ന എല്ലാവര്‍ക്കും അദ്ദേഹം നന്ദി അറിയിച്ചു. "തകർന്ന, ഭാരമേറിയ ഹൃദയത്തോടെയാണ് ഞാൻ നിങ്ങളോട് വിടപറയുന്നത്" എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

Related Stories