Skip to content
National

ബിസ്‌ലേരിക്കെതിരായ പ്രചാരണത്തിന് പിന്നിൽ റിലയൻസെന്ന് ആരോപണം; ലക്ഷ്യം 'കാമ്പ ഷുവർ' വിപണി പിടിക്കലെന്ന് ആക്ഷേപം

കാമ്പ വിപണിയിലെത്തിയ 2025 സെപ്റ്റംബറിലാണ് ബിസ്‌ലേരിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചതെന്നും, പായ്ക്ക് ചെയ്ത കുടിവെള്ളത്തിനുള്ള ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചതിലൂടെ അംബാനിക്കായി കേന്ദ്രം വിപണി തുറന്നുകൊടുത്തുവെന്നുമാണ് വിമർശനം.

W

web desk

Published on: 24 Nov 2026, 10:19 am

ബിസ്‌ലേരിക്കെതിരായ പ്രചാരണത്തിന് പിന്നിൽ റിലയൻസെന്ന് ആരോപണം; ലക്ഷ്യം 'കാമ്പ ഷുവർ' വിപണി പിടിക്കലെന്ന് ആക്ഷേപം

പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്‌ലേരിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾക്ക് പിന്നിൽ മുകേഷ് അംബാനിയുടെ റിലയൻസാണെന്ന ആരോപണം ശക്തമാകുന്നു. റിലയൻസിന്റെ 'കാമ്പ ഷുവർ' കുടിവെള്ളത്തിന് വിപണി പിടിക്കാനായി ഒത്തുകളി നടന്നുവെന്നാണ് ആക്ഷേപം ഉയരുന്നത്. കാമ്പ വിപണിയിലെത്തിയ 2025 സെപ്റ്റംബറിലാണ് ബിസ്‌ലേരിയുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചതെന്നും, പായ്ക്ക് ചെയ്ത കുടിവെള്ളത്തിനുള്ള ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചതിലൂടെ അംബാനിക്കായി കേന്ദ്രം വിപണി തുറന്നുകൊടുത്തുവെന്നുമാണ് വിമർശനം.

ആറ് സാമ്പിളുകളിൽ ഒന്നിൽ മാത്രമാണ് രാസപദാർത്ഥം കണ്ടെത്തിയതെന്നും, ഒരു ലിറ്റർ കാമ്പ ഷുവറിന് 15 രൂപ നിരക്കാണ് ഈടാക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ബിസ്‌ലേരി കുപ്പിവെള്ള സാമ്പിളുകൾ ലബോറട്ടറിയിൽ പരിശോധിച്ചപ്പോഴാണ് അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള രാസവസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിസ്‌ലേരി ഇന്റർനാഷണലിനെതിരെ നിയമനടപടികൾക്ക് എഫ്.എസ്.എസ്.എ.ഐ (FSSAI) അനുമതി നൽകിയിരുന്നു.

ലബോറട്ടറി പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ബ്രോമേറ്റ് വെള്ളത്തിൽ കണ്ടെത്തിയതായി വ്യക്തമായിരുന്നു. കമ്പനിയുടെ അപ്പീലിനെ തുടർന്ന് വീണ്ടും പരിശോധന നടത്തിയെങ്കിലും ഫലത്തിൽ മാറ്റമുണ്ടായില്ല. പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ സാന്നിധ്യവും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

ബ്രോമേറ്റും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളും അർബുദത്തിന് കാരണമാകാൻ സാധ്യതയുള്ള പദാർത്ഥങ്ങളായാണ് കണക്കാക്കപ്പെടുന്നത്. ഈ കണ്ടെത്തലുകളും തുടർനടപടികളും കുടിവെള്ള വിപണിയിലെ മത്സരത്തെയും ആരോപണങ്ങളെയും കൂടുതൽ ചർച്ചകളിലേക്ക് നയിച്ചിരിക്കുകയാണ്.

Related Stories