Skip to content
Entertainment

പതിനാറോളം സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോൾ നായകന് ലഭിക്കുന്ന പരിഗണനയും കുറയും അക്ഷയ് കുമാർ

നായകൻ്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോൾ സിനിമാലോകം താരങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ. തൻ്റെ കരിയറിൽ തുടർച്ചയായി 15-16 സിനിമകൾ വരെ പരാജയപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് ചലച്ചിത്രരംഗത്ത് 35 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് എബിപി ന്യൂസിന് നൽകിയ അഭി

N

News Desk

Published on: 30 Sept 2025, 3:56 pm

പതിനാറോളം സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോൾ   നായകന് ലഭിക്കുന്ന പരിഗണനയും കുറയും അക്ഷയ് കുമാർ

നായകൻ്റെ സിനിമകൾ തുടർച്ചയായി പരാജയപ്പെടുമ്പോൾ സിനിമാലോകം താരങ്ങളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് വെളിപ്പെടുത്തി നടൻ അക്ഷയ് കുമാർ. തൻ്റെ കരിയറിൽ തുടർച്ചയായി 15-16 സിനിമകൾ വരെ പരാജയപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നുവെന്ന് ചലച്ചിത്രരംഗത്ത് 35 വർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് എബിപി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

തുടർച്ചയായ പരാജയങ്ങൾ തന്നെ വല്ലാതെ ബാധിക്കാറുണ്ടെന്നും അത്തരം സന്ദർഭങ്ങളിൽ താൻ ഒറ്റയ്ക്കിരിക്കാനും സംഭാഷണങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനും ശ്രമിക്കാറുണ്ടെന്നും അക്ഷയ് കുമാർ സമ്മതിച്ചു. കഷ്ടത നിറഞ്ഞ ആ കാലഘട്ടത്തിൽ ഭാര്യ ട്വിങ്കിൾ ഖന്ന തൻ്റെ മാനസികാവസ്ഥ മനസ്സിലാക്കുകയും, കുട്ടികളുടെ കാര്യങ്ങൾ നോക്കി തനിക്ക് താങ്ങും തണലുമാകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയുടെ പ്രകടനത്തിനനുരിച്ച് താരങ്ങൾക്ക് ലഭിക്കുന്ന പരിഗണനയിൽ മാറ്റങ്ങൾ വരുമെന്നും അക്ഷയ് കുമാർ പറഞ്ഞു. “അവസാനം ചെയ്ത സിനിമയുടെ വിജയത്തിനനുസരിച്ചാണ് നിങ്ങൾക്ക് താമസിക്കാൻ ലഭിക്കുന്ന മുറികളുടെ വലുപ്പം മാറുക. സിനിമ വിജയിച്ചാൽ നിങ്ങൾക്ക് പ്രസിഡൻഷ്യൽ സ്യൂട്ട് ലഭിക്കും, ചിലപ്പോൾ വൈസ്-പ്രസിഡൻഷ്യൽ സ്യൂട്ടും, മറ്റു ചിലപ്പോൾ ഒരു സാധാരണ മുറിയും ലഭിക്കും.” ഇപ്പോൾ തനിക്ക് ഈ മാറ്റങ്ങൾ സംഭവിക്കുന്നില്ലെങ്കിലും കരിയറിൻ്റെ തുടക്കത്തിൽ ഈ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

Related Stories