Skip to content
Entertainment

‘പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന വാർത്ത വസ്തുതാ വിരുദ്ധം’ അമിത് ചക്കാലക്കൽ

തൃശൂർ: കസ്റ്റംസിന്റെ ‘ഓപ്പറേഷൻ നുംഖോർ’ റെയ്ഡിന്റെ ഭാഗമായി പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ വാഹനം തൻ്റേതാണെന്ന് നടൻ അമിത് ചക്കാലക്കൽ. എന്നാൽ, ആറ് വാഹനങ്ങൾ തൻ്റേതാണെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി വന്ന മറ്റ് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും,

N

News Desk

Published on: 24 Sept 2025, 4:57 pm

‘പിടിച്ചെടുത്ത ആറ് വാഹനങ്ങള്‍ എന്റേതാണെന്ന വാർത്ത വസ്തുതാ വിരുദ്ധം’ അമിത് ചക്കാലക്കൽ

തൃശൂർ: കസ്റ്റംസിന്റെ ‘ഓപ്പറേഷൻ നുംഖോർ’ റെയ്ഡിന്റെ ഭാഗമായി പിടിച്ചെടുത്ത ലാൻഡ് ക്രൂയിസർ വാഹനം തൻ്റേതാണെന്ന് നടൻ അമിത് ചക്കാലക്കൽ. എന്നാൽ, ആറ് വാഹനങ്ങൾ തൻ്റേതാണെന്ന പ്രചരണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ വർക്ക്‌ഷോപ്പിൽ അറ്റകുറ്റപ്പണികൾക്കായി വന്ന മറ്റ് വാഹനങ്ങളാണ് കസ്റ്റംസ് പിടിച്ചെടുത്തതെന്നും, അവ ഇന്ത്യയിലെ വിവിധ ഷോറൂമുകളിൽനിന്ന് വാങ്ങിയവയാണെന്നും അമിത് വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് വർഷമായി താൻ ഉപയോഗിക്കുന്ന വാഹനമാണ് ലാൻഡ് ക്രൂയിസർ. വാഹനങ്ങളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട രേഖകൾ കസ്റ്റംസിന് കൈമാറിയിട്ടുണ്ട്. വാഹൻ സൈറ്റിൽ പരിശോധിച്ചാൽ ഇത് മനസിലാകും. ഭൂട്ടാനിൽനിന്ന് ഇറക്കുമതി ചെയ്ത വാഹനമല്ല ഇതെന്ന് രണ്ട് വർഷം മുൻപും കസ്റ്റംസ് പരിശോധിച്ചിരുന്നതായി അമിത് പറഞ്ഞു. പിടിച്ചെടുത്ത ആറ് വാഹനങ്ങളിൽ ഒന്ന് മാത്രമാണ് തൻ്റേതെന്നും, മറ്റ് വാഹനങ്ങളുടെ ഇൻവോയ്‌സുകൾ കസ്റ്റംസിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories