‘അമ്മ’ പ്രസിഡന്റു സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ, അവരെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാകാമിത്- ശ്വേത മേനോനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ
ആലപ്പുഴ: നടി ശ്വേതാ മേനോനെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശ്വേതാ മേനോൻ അങ്ങനെയുള്ള ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും, പണത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു. ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്

ആലപ്പുഴ: നടി ശ്വേതാ മേനോനെതിരെയുള്ള കേസ് നിലനിൽക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശ്വേതാ മേനോൻ അങ്ങനെയുള്ള ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും, പണത്തിനുവേണ്ടി അവർ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കില്ലെന്നും മന്ത്രി ആലപ്പുഴയിൽ പറഞ്ഞു.
‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോൻ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവർ അവരെ ഒഴിവാക്കാൻ ചെയ്തതാകാം ഈ കേസ് എന്നും മന്ത്രി കൂട്ടിച്ചേർത്തു. മികച്ച നടിയും, മലയാള സിനിമക്ക് ഒരുപാട് സംഭാവനകൾ നൽകിയ കരുത്തുള്ള സ്ത്രീയാണ് ശ്വേത എന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിൽ സ്ത്രീകൾ ഭാരവാഹികളായി വരണമെന്നും, സ്ത്രീകൾക്ക് പ്രാധാന്യം നൽകണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. ‘അമ്മ’ സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവർ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സിനിമാ രംഗത്ത് യോജിച്ച് കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നാണ് സർക്കാർ നിർദ്ദേശം. ഇതിന്റെ ഭാഗമായാണ് കോൺക്ലേവ് നടത്തിയത്. യോജിപ്പില്ലാതെ പോകണമെന്ന് ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരെ ഒറ്റപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
