Skip to content
Entertainment

സെപ്റ്റംബർ 11ന് ‘കൂലി’ ആമസോൺ പ്രൈമിൽ ലഭ്യമാകും

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ആക്ഷൻ ത്രില്ലർ ചിത്രം ‘കൂലി’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യാനാകും. സമ്മിശ്ര പ്രതികരണങ്ങൾ നേടിയിട്ടും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ഓഗസ്റ്റ് 14-നാണ് ചിത്രം തിയറ്ററുക

N

News Desk

Published on: 6 Sept 2025, 2:07 pm

സെപ്റ്റംബർ 11ന്  ‘കൂലി’  ആമസോൺ പ്രൈമിൽ ലഭ്യമാകും

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് രജനികാന്ത് നായകനായ ആക്ഷൻ ത്രില്ലർ ചിത്രം ‘കൂലി’യുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 11 മുതൽ ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീം ചെയ്യാനാകും. സമ്മിശ്ര പ്രതികരണങ്ങൾ നേടിയിട്ടും ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. ഓഗസ്റ്റ് 14-നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്.

ലോകേഷ് കനകരാജ് ആദ്യമായി രജനീകാന്തുമായി സഹകരിച്ച ചിത്രം കൂടിയാണിത്. ട്രേഡ് ട്രാക്കിങ് വെബ്സൈറ്റുകൾ അനുസരിച്ച്, വെറും രണ്ടാഴ്ച കൊണ്ട് ചിത്രം ആഗോള ബോക്സ് ഓഫീസിൽ 468 കോടി രൂപ കളക്ഷൻ നേടി. രജനീകാന്തിനൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ നാഗാർജുന അക്കിനേനി, ഉപേന്ദ്ര റാവു, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Related Stories