സിനിമയെടുക്കുന്നത് ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനല്ല- പൃഥ്വിരാജ് സുകുമാരൻ
ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിൽ സംസാരിക്കവെ, താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് മാർക്കിടാനല്ല സിനിമ ചെയ്യുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ദേശീയ ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന വിവാദങ്ങളുടെ പ

ഷാർജയിൽ നടന്ന ഓണ മാമാങ്കം പരിപാടിയിൽ സംസാരിക്കവെ, താൻ സിനിമ ചെയ്യുന്നത് പ്രേക്ഷകർക്ക് വേണ്ടിയാണെന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. ഏതെങ്കിലും ജൂറിയിലുള്ള 10 പേർക്ക് മാർക്കിടാനല്ല സിനിമ ചെയ്യുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ദേശീയ ചലച്ചിത്ര പുരസ്‌കാരവുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പൃഥ്വിരാജിന്റെ ഈ പ്രസ്താവന ശ്രദ്ധേയമാണ്.
“സിനിമയെടുക്കുന്നത് നിങ്ങൾക്ക് വേണ്ടിയാണ്. അല്ലാതെ ഏതെങ്കിലും ഒരു ജൂറിയിലുള്ള പത്ത് പേർക്ക് കണ്ട് മാർക്കിടാനോ, അല്ലെങ്കിൽ ഏതെങ്കിലും ഒരു ഇന്റർനാഷണൽ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനോ അല്ല. ഇതെല്ലാം നല്ല കാര്യങ്ങൾ തന്നെയാണ്, അതിനൊക്കെ അതിന്റേതായ ഗുണങ്ങളുണ്ട്. പക്ഷെ അടിസ്ഥാനപരമായി സിനിമ ചെയ്യുന്നത് നിങ്ങളെ ഉദ്ദേശിച്ചാണ്. ആടുജീവിതം എന്ന സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്കാരം നിങ്ങൾ ഇതിനകം തന്നു കഴിഞ്ഞു,” പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
