‘ലോകക്ക് മുമ്പും പെൺ-ചിത്രങ്ങളുണ്ടായിട്ടുണ്ട് ക്രെഡിറ്റ് എടുക്കാൻ ആരും വരാത്തത് ഭാഗ്യം’ റിമ കല്ലിങ്കലിന് വിമർശനവുമായി വിജയ് ബാബു
സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ വിജയത്തിൽ റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തെ പരിഹസിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. താൻ ഉൾപ്പെടുന്ന സ്ത്രീ കൂട്ടായ്മയുടെ ചർച്ചകൾക്ക് ശേഷമാണ് ‘ലോക’ പോലുള്ള ചിത്രങ്ങൾക്ക് നിലനിൽക്കാൻ സമൂഹം ഇടം നൽകിയതെന്ന റിമയുടെ പ്രസ്താവനയ്ക്കെതിരെയാണ് വിജയ് ബാബു ഫേസ്ബുക്കിലൂടെ രംഗത്തെ

സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ വിജയത്തിൽ റിമ കല്ലിങ്കൽ നടത്തിയ പരാമർശത്തെ പരിഹസിച്ച് നടനും നിർമ്മാതാവുമായ വിജയ് ബാബു. താൻ ഉൾപ്പെടുന്ന സ്ത്രീ കൂട്ടായ്മയുടെ ചർച്ചകൾക്ക് ശേഷമാണ് ‘ലോക’ പോലുള്ള ചിത്രങ്ങൾക്ക് നിലനിൽക്കാൻ സമൂഹം ഇടം നൽകിയതെന്ന റിമയുടെ പ്രസ്താവനയ്ക്കെതിരെയാണ് വിജയ് ബാബു ഫേസ്ബുക്കിലൂടെ രംഗത്തെത്തിയത്.
ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതൽ സമീപകാലം വരെ മലയാളത്തിൽ ഇറങ്ങിയ നിരവധി സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുടെ പട്ടിക നിരത്തിക്കൊണ്ടാണ് വിജയ് ബാബു റിമയുടെ പ്രസ്താവനയെ ചോദ്യം ചെയ്തത്. ഈ സിനിമകളുടെ ക്രെഡിറ്റ് സ്വന്തമാക്കാൻ ആരും വരാത്തതിൽ ദൈവത്തിന് നന്ദിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
വിജയ് ബാബു പരാമർശിച്ച ചിത്രങ്ങൾ ഇവയാണ്: വൈശാലി, ഉണ്ണിയാർച്ച, കടത്തനാട്ട് മാക്കം, കള്ളി ചെല്ലമ്മ, അവളുടെ രാവുകൾ, ആദാമിൻ്റെ വാരിയെല്ല്, നീലത്താമര, പഞ്ചാഗ്നി, എൻ്റെ സൂര്യപുത്രിക്ക്, ആകാശ ദൂത്, ഇൻഡിപെൻഡൻസ്, എൽസമ്മ എന്ന ആൺകുട്ടി, നന്ദനം, ചിന്താവിഷ്ടയായ ശ്യാമള, അച്ചുവിൻ്റെ അമ്മ, കളിമണ്ണ്, ഹൗ ഓൾഡ് ആർ യു. റിമ കല്ലിങ്കൽ തന്നെ നായികയായ 22 ഫീമെയിൽ കോട്ടയം എന്ന സിനിമ കൂടി എടുത്തു പറഞ്ഞാണ് അദ്ദേഹം തൻ്റെ പട്ടിക അവസാനിപ്പിച്ചത്.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
