Skip to content
Entertainment

പള്ളിപുരാണം’ ഡോക്യുമെന്ററി പ്രദർശനം കോഴിക്കോട്ട് ഫെബ്രുവരി 23-ന്

മാലിക് ദിനാറും സംഘവും സ്ഥാപിച്ച പത്ത് പള്ളികൾ മുതൽ പുതുക്കിപ്പണിതതും പഴമ നിലനിർത്തുന്നതുമായ നൂറിലേറെ ചരിത്രപ്രധാനമായ മസ്ജിദുകളിലൂടെയുള്ള ദൃശ്യയാത്രയാണ് പള്ളിപുരാണം.കേരളത്തിലെ പൗരാണിക മുസ്ലിം പള്ളികളുടെ ചരിത്രവും പൈതൃകവും അനാവരണം ചെയ്യുന്ന ‘പള്ളിപുരാണം’ ഡോക്യുമെന്‍ററിയുടെ കേരളത്തിലെ ആദ്യ പ്രദർശനം ഫെബ

N

News Desk

Published on: 22 Feb 2025, 7:00 pm

പള്ളിപുരാണം’ ഡോക്യുമെന്ററി പ്രദർശനം കോഴിക്കോട്ട് ഫെബ്രുവരി 23-ന്

മാലിക് ദിനാറും സംഘവും സ്ഥാപിച്ച പത്ത് പള്ളികൾ മുതൽ പുതുക്കിപ്പണിതതും പഴമ നിലനിർത്തുന്നതുമായ നൂറിലേറെ ചരിത്രപ്രധാനമായ മസ്ജിദുകളിലൂടെയുള്ള ദൃശ്യയാത്രയാണ് പള്ളിപുരാണം.കേരളത്തിലെ പൗരാണിക മുസ്ലിം പള്ളികളുടെ ചരിത്രവും പൈതൃകവും അനാവരണം ചെയ്യുന്ന ‘പള്ളിപുരാണം’ ഡോക്യുമെന്‍ററിയുടെ കേരളത്തിലെ ആദ്യ പ്രദർശനം ഫെബ്രുവരി 23-ന് കോഴിക്കോട്ട് നടക്കും.

വാസ്തുശില്പകലയിലെ പ്രത്യേകതകൾ, മുസ്ലിം സാംസ്കാരിക രൂപീകരണത്തിൽ പള്ളികൾ വഹിച്ച പങ്ക്, ലിഖിതങ്ങൾ, സൂഫി സ്വാധീനങ്ങൾ, പള്ളി കേന്ദ്രീകരിച്ചുള്ള കൊളോണിയൽ വിരുദ്ധ പോരാട്ടങ്ങൾ, ദർസ് സമ്പ്രദായം, പള്ളിക്കാടുകൾ, പള്ളി നവീകരണ പ്രവണതകൾ തുടങ്ങിയ വിഷയങ്ങൾ ഡോക്യുമെന്‍ററി പരിശോധിക്കുന്നു.

എം. നൗഷാദ് സംവിധാനം ചെയ്ത 50 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്‍ററി നിർമ്മിച്ചിരിക്കുന്നത് ഫനാർ എഡ്യൂക്കേഷണൽ റിസർച്ച് ഫൗണ്ടേഷനാണ്. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയുടെ സഹകരണത്തോടെ പുറത്തിറക്കുന്ന ഡോക്യുമെന്‍ററിയുടെ പ്രൊജക്റ്റ് ഡിസൈൻ ഹർഷദാണ് നിർവ്വഹിച്ചിരിക്കുന്നത്.

വൈകീട്ട് 4 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി എച്ച് മുഹമ്മദ് കോയ ഓഡിറ്റോറിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്.

Related Stories