Skip to content
Entertainment

പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍

മോഹൻലാലിൻ്റെ പുതിയ ചിത്രം L365 സംവിധാനം ചെയ്യാനൊരുങ്ങി പുതുമുഖ സംവിധായകൻ ഓസ്റ്റിൻ ഡാൻ തോമസ്. രതീഷ് രവിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മാണം. ചിത്രത്തിൻ്റെ പ്രഖ്യാപന പോസ്റ്ററിൽ ഒരു ബാത്ത്റൂമാണ് കാണിച്ചിരിക്കുന്നത്. ബാത്ത്റൂമിലെ കണ്ണാടിയ

N

News Desk

Published on: 9 Jul 2025, 12:01 pm

പോലീസ് വേഷത്തില്‍ മോഹന്‍ലാല്‍

മോഹൻലാലിൻ്റെ പുതിയ ചിത്രം L365 സംവിധാനം ചെയ്യാനൊരുങ്ങി പുതുമുഖ സംവിധായകൻ ഓസ്റ്റിൻ ഡാൻ തോമസ്. രതീഷ് രവിയാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക് ഉസ്മാനാണ് നിർമ്മാണം.

ചിത്രത്തിൻ്റെ പ്രഖ്യാപന പോസ്റ്ററിൽ ഒരു ബാത്ത്റൂമാണ് കാണിച്ചിരിക്കുന്നത്. ബാത്ത്റൂമിലെ കണ്ണാടിയിൽ സിനിമയുടെ പേരും സംവിധായകൻ, എഴുത്തുകാരൻ, നിർമ്മാതാവ് എന്നിവരുടെ പേരുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പോലീസ് യൂണിഫോം ബാത്ത്റൂമിൽ തൂക്കിയിട്ടിരിക്കുന്നതിനാൽ മോഹൻലാൽ തൻ്റെ അടുത്ത ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലായിരിക്കും എത്തുകയെന്ന് സൂചനയാണിത്.

“വളരെ സന്തോഷത്തോടെ എൻ്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നു. ഓസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ഈ പുതിയ അധ്യായത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു.” മോഹൻലാൽ തൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ സന്തോഷവാർത്ത പങ്കുവെച്ചു

Related Stories