Skip to content
Entertainment

മോഹന്‍ലാല്‍ എനിക്ക് പണം തന്നു, ബാബുരാജ് വകമാറ്റി; ഗുരുതര വെളിപ്പെടുത്തലുമായി സരിത നായര്‍

കൊച്ചി: നടന്‍ മോഹന്‍ലാല്‍ തനിക്ക് ചികിത്സാ സഹായമായി നല്‍കിയ പണം, നിര്‍മ്മാതാവും നടനുമായ ബാബുരാജ് വകമാറ്റി സ്വന്തം കടം വീട്ടാന്‍ ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി സരിത എസ്. നായര്‍. ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്

N

News Desk

Published on: 29 Jul 2025, 5:06 pm

മോഹന്‍ലാല്‍ എനിക്ക് പണം തന്നു, ബാബുരാജ് വകമാറ്റി; ഗുരുതര വെളിപ്പെടുത്തലുമായി സരിത നായര്‍

കൊച്ചി: നടന്‍ മോഹന്‍ലാല്‍ തനിക്ക് ചികിത്സാ സഹായമായി നല്‍കിയ പണം, നിര്‍മ്മാതാവും നടനുമായ ബാബുരാജ് വകമാറ്റി സ്വന്തം കടം വീട്ടാന്‍ ഉപയോഗിച്ചുവെന്ന് വെളിപ്പെടുത്തി സരിത എസ്. നായര്‍. ‘അമ്മ’ സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ബാബുരാജിനെതിരെ സരിത നായര്‍ ആരോപണം ഉന്നയിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെ സരിതയുടെ ഈ ഗുരുതര ആരോപണം.

2018-ല്‍ തന്റെ ചികിത്സയ്ക്കായി മോഹന്‍ലാല്‍ വാഗ്ദാനം ചെയ്ത പണം, സിനിമ താരങ്ങളുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ കൈകാര്യം ചെയ്തത് ബാബുരാജ് ആയിരുന്നുവെന്ന് സരിത പറയുന്നു. എന്നാല്‍ ഈ തുക ബാബുരാജ് തനിക്ക് നല്‍കാതെ, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ (കെഎഫ്സി) ഉണ്ടായിരുന്ന സ്വന്തം പേരിലുള്ള ലോണ്‍ അടച്ചുതീര്‍ക്കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. തന്നോട് മാത്രമല്ല പലരോടും ബാബുരാജ് സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും സരിത പറയുന്നു.

സരിതയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം

Related Stories