ചർച്ചയായി ചലചിത്ര ട്രെയിലറുകൾ; നിഷാദ് യൂസുഫിനെ മിസ് ചെയ്യുന്നുവെന്ന് സിനിമാ ലോകം
മലയാള സിനിമയിൽ എഡിറ്റിംഗിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിഷാദ് യൂസഫ്, മൂന്ന് പുതിയ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നു. അടുത്തിടെ അന്തരിച്ച ഈ പ്രതിഭയുടെ അവസാന ചിത്രങ്ങളാണ് ‘തുടരും’, ‘ആലപ്പുഴ ജിംഖാന’, ‘ബസൂക്ക’ എന്നിവ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് മലയാള സിനിമകളു

മലയാള സിനിമയിൽ എഡിറ്റിംഗിലൂടെ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച നിഷാദ് യൂസഫ്, മൂന്ന് പുതിയ ചിത്രങ്ങളിലൂടെ വീണ്ടും പ്രേക്ഷക ശ്രദ്ധ നേടുന്നു. അടുത്തിടെ അന്തരിച്ച ഈ പ്രതിഭയുടെ അവസാന ചിത്രങ്ങളാണ് ‘തുടരും’, ‘ആലപ്പുഴ ജിംഖാന’, ‘ബസൂക്ക’ എന്നിവ.
പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മൂന്ന് മലയാള സിനിമകളുടെ ട്രെയ്‌ലറുകൾ പുറത്തിറങ്ങി. ‘തുടരും’, ‘ആലപ്പുഴ ജിംഖാന’, ‘ബസൂക്ക’ എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലറുകളാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ഈ മൂന്ന് സിനിമകളുടെയും എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. കഴിഞ്ഞ ഒക്ടോബറിൽ അകാലത്തിൽ അന്തരിച്ച നിഷാദ് യൂസഫിന്‍റെ പ്രതിഭാവിലാസം ഒരിക്കൽക്കൂടി പ്രേക്ഷകർക്ക് അനുഭവവേദ്യമാവുകയാണ്.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ‘ആലപ്പുഴ ജിംഖാന’യിലൂടെ ‘തല്ലുമാല’യിലെ എഡിറ്റിംഗ് മികവ് ഒരിക്കൽ കൂടി പ്രതീക്ഷിക്കാം. ‘തല്ലുമാല’യിലൂടെ മികച്ച എഡിറ്റർക്കുള്ള സംസ്ഥാന പുരസ്കാരം നിഷാദ് യൂസഫ് കരസ്ഥമാക്കിയിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ എന്ന ചിത്രത്തിൽ ഫാമിലി ഇമോഷൻസും ത്രില്ലറും സമന്വയിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന എഡിറ്റിംഗ് ശൈലിയാണ് നിഷാദ് യൂസഫ് കാഴ്ചവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ റിയലിസ്റ്റിക് കഥാപാത്രവുമായി എത്തുന്ന പുതിയ ചിത്രത്തിലും നിഷാദിന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്.
മമ്മൂട്ടി ചിത്രമായ ‘ബസൂക്ക’ അടുത്ത മാസം പുറത്തിറങ്ങാനിരിക്കെ, ചിത്രത്തിന്റെ സ്റ്റൈലിഷ് മേക്കിംഗിനും ആക്ഷൻ രംഗങ്ങൾക്കുമൊപ്പം നിഷാദ് യൂസഫിന്റെ എഡിറ്റിംഗും പ്രേക്ഷക ശ്രദ്ധ നേടുമെന്ന് ഉറപ്പാണ്. ഈ മൂന്ന് ചിത്രങ്ങളും തിയേറ്ററുകളിൽ എത്തുമ്പോൾ നിഷാദ് യൂസഫ് എന്ന പ്രതിഭയെ മിസ് ചെയ്യുന്നുവെന്ന് സിനിമാ ലോകം ഒന്നടങ്കം പറയുന്നു.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
