മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമീഷനെ നിയമിക്കുമെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേതാ മേനോൻ
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആദ്യ എക്

കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാർഡ് വിവാദം അന്വേഷിക്കാൻ കമീഷനെ നിയോഗിക്കുമെന്ന് പ്രസിഡന്റ് ശ്വേതാ മേനോൻ. കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയും ശ്വേത പ്രസിഡന്റുമായ ഭരണസമിതി ചുമതലയേറ്റശേഷം ചേർന്ന ആദ്യ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷമാണ് അവർ ഇക്കാര്യം അറിയിച്ചത്.
‘മീ ടു’ വിവാദ കാലത്ത് വനിതാ അംഗങ്ങൾ നടത്തിയ തുറന്നു പറച്ചിലുകൾ റെക്കോർഡ് ചെയ്ത് മെമ്മറി കാർഡിൽ സൂക്ഷിച്ചിരുന്നു. ഇത് കുക്കു പരമേശ്വരൻ കൊണ്ടുപോയെന്നും അത് തിരികെ ഏൽപ്പിക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഉഷ ഹസീന പറയുന്നു. ഇത് സംബന്ധിച്ച് സംഘടനക്കും മുഖ്യമന്ത്രി, വനിതാ കമീഷൻ, മനുഷ്യാവകാശ കമീഷൻ, ഡി.ജി.പി എന്നിവർക്കും ഉഷ പരാതി നൽകിയിരുന്നു. മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന് കാണിച്ച് ഡി.ജി.പിക്ക് കുക്കുവും പരാതി നൽകിയിട്ടുണ്ട്.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല് അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്കിയതില് ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
