Skip to content
Entertainment

അവന് ഭ്രാന്താണ്, ടിനി ടോമിനെതിരെ പൊട്ടിത്തെറിച്ച് മണിയന്‍പിള്ള രാജു

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിനെക്കുറിച്ച് നടന്‍ ടിനി ടോം നടത്തിയ വിവാദ പരാമര്‍ശത്തിന്റെ ഉറവിടം താനാണെന്ന വാദം തള്ളി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. താന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നും ടിനി ടോം മുന്‍പും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ പെട്ടിട്

N

News Desk

Published on: 7 Jul 2025, 12:28 pm

അവന് ഭ്രാന്താണ്, ടിനി ടോമിനെതിരെ പൊട്ടിത്തെറിച്ച് മണിയന്‍പിള്ള രാജു

മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേം നസീറിനെക്കുറിച്ച് നടന്‍ ടിനി ടോം നടത്തിയ വിവാദ പരാമര്‍ശത്തിന്റെ ഉറവിടം താനാണെന്ന വാദം തള്ളി നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു. താന്‍ ഒരിക്കലും അത്തരമൊരു കാര്യം പറഞ്ഞിട്ടില്ലെന്നും ടിനി ടോം മുന്‍പും അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സംവിധായകന്‍ ആലപ്പി അഷറഫുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം.

അവസരങ്ങള്‍ കുറഞ്ഞതില്‍ ദുഃഖിതനായാണ് പ്രേം നസീര്‍ മരിച്ചതെന്നും, എല്ലാ ദിവസവും മേക്കപ്പിട്ട് അടൂര്‍ ഭാസിയുടെയും ബഹദൂറിന്റെയും വീടുകളില്‍ പോയി കരയുമായിരുന്നു എന്നുമായിരുന്നു ടിനി ടോമിന്റെ പരാമര്‍ശം. ഇത് തന്നോട് പറഞ്ഞത് മണിയന്‍പിള്ള രാജുവാണെന്നും ടിനി വെളിപ്പെടുത്തിയിരുന്നു.

‘ഒരിക്കലുമില്ല. ഞാന്‍ അദ്ദേഹത്തോടൊപ്പം നിരവധി സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ്. ദൈവതുല്യനായ ആ മനുഷ്യനെക്കുറിച്ച് ഇങ്ങനെയൊരു അപവാദം പറയാന്‍ എനിക്ക് സാധിക്കില്ല. ടിനിക്ക് ഭ്രാന്താണ്. നസീര്‍ സാറിനെ ആരാധിക്കുന്ന ജനങ്ങള്‍ അവനെ കല്ലെറിയും,’ മണിയന്‍പിള്ള രാജു പറഞ്ഞു.

വിവാദ പരാമര്‍ശത്തില്‍ ടിനി ടോം നേരത്തെ മാപ്പ് പറഞ്ഞിരുന്നു.

Related Stories