Skip to content
Entertainment

മമ്മുട്ടിയുടെ ജീവിതം ഇനി പഠന വിഷയം

കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ ജീവിതം ഇനി മഹാരാജാസ് കോളജിലെ ചരിത്ര വിദ്യാർത്ഥികൾക്ക് പഠന വിഷയമാകും. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ചരിത്ര ബിരുദവിദ്യാർത്ഥികളുടെ മേജർ ഇലക്ടീവ് വിഷയമായ ‘മലയാള സിനിമയുടെ ചരിത്രത്തിൽ’ ആണ് കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്

N

News Desk

Published on: 1 Jul 2025, 3:03 pm

മമ്മുട്ടിയുടെ ജീവിതം ഇനി പഠന വിഷയം

കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയുടെ ജീവിതം ഇനി മഹാരാജാസ് കോളജിലെ ചരിത്ര വിദ്യാർത്ഥികൾക്ക് പഠന വിഷയമാകും. എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ ചരിത്ര ബിരുദവിദ്യാർത്ഥികളുടെ മേജർ ഇലക്ടീവ് വിഷയമായ ‘മലയാള സിനിമയുടെ ചരിത്രത്തിൽ’ ആണ് കോളജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ മമ്മൂട്ടി ഇടംപിടിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് അംഗീകാരം നൽകിക്കഴിഞ്ഞു.

ഒരു സിനിമാ താരത്തിന്റെ ജീവിതത്തെ അക്കാദമിക് തലത്തിൽ പഠനവിഷയമാക്കുന്നത് മലയാള സിനിമയ്ക്കും മമ്മൂട്ടിയുടെ സംഭാവനകൾക്കും ലഭിക്കുന്ന വലിയ അംഗീകാരമാണ്. മമ്മൂട്ടി മഹാരാജാസ് കോളജിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു എന്നത് ഈ തീരുമാനത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. ഒരു പൂർവ്വവിദ്യാർത്ഥി എന്ന നിലയിൽ മമ്മൂട്ടിയുടെ വളർച്ചയും സിനിമാ ജീവിതവും പുതുതലമുറയ്ക്ക് പ്രചോദനമാകും. മലയാള സിനിമയുടെ ചരിത്രം പഠിക്കുമ്പോൾ മമ്മൂട്ടി എന്ന വ്യക്തിയും നടനും സമൂഹത്തിൽ ചെലുത്തിയ സ്വാധീനം, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ, മലയാള സിനിമയുടെ പരിണാമത്തിൽ അദ്ദേഹത്തിന്റെ പങ്ക് എന്നിവയെല്ലാം വിദ്യാർത്ഥികൾക്ക് വിശകലനം ചെയ്യാൻ അവസരം ലഭിക്കും.

Related Stories