ദുൽഖർ സൽമാന്‍റെ ‘കാന്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ദുൽഖർ സൽമാന്‍റെ ‘കാന്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; 1950-കളിലെ മദ്രാസ് പശ്ചാത്തലംതെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കാന്ത’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സെൽവമണി സെൽവരാജാണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ‘ദ ഹണ്ട്

ദുൽഖർ സൽമാന്‍റെ ‘കാന്ത’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; 1950-കളിലെ മദ്രാസ് പശ്ചാത്തലംതെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘കാന്ത’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സെൽവമണി സെൽവരാജാണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസിലൂടെ ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസും, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടത്.
1950-കളിൽ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. ദുൽഖർ സൽമാനോടൊപ്പം റാണ ദഗ്ഗുബതി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ട്രെയിലറും കൂടുതൽ വിവരങ്ങളും വരും മാസങ്ങളിൽ പുറത്തുവരും.
മലയാളത്തിൽ മികച്ച സിനിമകൾ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് ആദ്യമായി നിർമ്മിക്കുന്ന അന്യഭാഷാ ചിത്രം കൂടിയാണ് ‘കാന്ത’. തമിഴിൽ ഒരുക്കുന്ന ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഒരു നടനെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുന്ന ഒരു കഥാപാത്രമാണ് ‘കാന്ത’യിലേതെന്നും, മനുഷ്യവികാരങ്ങളുടെ ആഴം ഒപ്പിയെടുക്കുന്ന മനോഹരമായ സിനിമയായിരിക്കുമിതെന്നും ദുൽഖർ സൽമാൻ ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ പറഞ്ഞിരുന്നു.
ഡാനി സാഞ്ചസ് ലോപ്പസാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: ഝാനു ചന്‍റര്‍, എഡിറ്റർ: ലെവെലിൻ ആന്‍റണി ഗോൺസാൽവേസ്, കലാസംവിധാനം: രാമലിംഗം, വസ്ത്രാലങ്കാരം: പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്, പിആർഒ: ശബരി.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
