Skip to content
Entertainment

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും

ഏറെ വിവാദങ്ങൾക്കൊടുവിൽ, സുരേഷ് ഗോപി നായകനായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്‌കെ) എന്ന ചിത്രത്തിൻ്റെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിച്ചു. രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലാണ് ഇത് സമർപ്പിച്ചത്. ഇന്ന് തന്നെ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചേക്കുമെന്നാണ് അണിയറ പ

N

News Desk

Published on: 11 Jul 2025, 3:37 pm

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ പുതുക്കിയ പതിപ്പ് ഇന്ന് സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കും

ഏറെ വിവാദങ്ങൾക്കൊടുവിൽ, സുരേഷ് ഗോപി നായകനായ ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെഎസ്‌കെ) എന്ന ചിത്രത്തിൻ്റെ പുതുക്കിയ പതിപ്പ് ഇന്ന് സെൻസർ ബോർഡിന് സമർപ്പിച്ചു. രാവിലെ പത്തുമണിയോടെ തിരുവനന്തപുരം സെൻസർ ബോർഡ് ഓഫീസിലാണ് ഇത് സമർപ്പിച്ചത്. ഇന്ന് തന്നെ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചേക്കുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

ചിത്രത്തിലെ നായികാ കഥാപാത്രമായ ‘ജാനകി’യുടെ പേര് ‘ജാനകി.വി’ എന്ന് മാറ്റാൻ നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സെൻസർ ബോർഡിൻ്റെ നിർദ്ദേശം അംഗീകരിച്ചാണ് ഈ മാറ്റം. ഇതോടെ ചിത്രത്തിൻ്റെ പേര് ‘ജെഎസ്‌കെ – ജാനകി.വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്നായി മാറും. സിനിമയിൽ രണ്ടിടത്ത് ‘ജാനകി’ എന്ന പേര് പരാമർശിക്കുന്ന ഭാഗങ്ങൾ മ്യൂട്ട് ചെയ്യാനും നിർമ്മാതാക്കൾ സമ്മതിച്ചിട്ടുണ്ട്.

‘ജാനകി’ എന്നത് ഹൈന്ദവ ദേവതയായ സീതാദേവിയുടെ പേരായതിനാൽ, ലൈംഗിക അതിക്രമത്തിന് ഇരയായ ഒരു കഥാപാത്രത്തിന് ആ പേര് നൽകുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തുമെന്നായിരുന്നു സെൻസർ ബോർഡിൻ്റെ വാദം. കൂടാതെ, കഥാപാത്രത്തെ ഒരു അന്യമതസ്ഥനായ വക്കീൽ വിചാരണ ചെയ്യുന്നതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സെൻസർ ബോർഡ് അനുമതി നിഷേധിച്ചതിനെ തുടർന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാറ്റങ്ങൾ വരുത്തിയ പതിപ്പ് സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന് ഹൈക്കോടതി സെൻസർ ബോർഡിന് നിർദ്ദേശം നൽകിയിരുന്നു.

Related Stories