Skip to content
Entertainment

അടുത്ത 100 കോടി ലോഡിംഗ്, സെെബര്‍ ലോകം കത്തിച്ച് ഹൃദയപൂവ്വം ടീസര്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. വെള്ളിയാഴ്ച വൈകുന്നേരം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ടീസറിന് താഴെ ആവേശകരമായ കമന്റുകളാണ് നിറയുന്നത്. ചിത്രം വലിയൊരു വിജയമാകുമ

N

News Desk

Published on: 20 Jul 2025, 10:56 am

അടുത്ത 100 കോടി ലോഡിംഗ്, സെെബര്‍ ലോകം കത്തിച്ച് ഹൃദയപൂവ്വം ടീസര്‍

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വ്വം’ എന്ന ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളില്‍ വന്‍ വരവേല്‍പ്പ്. വെള്ളിയാഴ്ച വൈകുന്നേരം മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ടീസറിന് താഴെ ആവേശകരമായ കമന്റുകളാണ് നിറയുന്നത്. ചിത്രം വലിയൊരു വിജയമാകുമെന്ന പ്രതീക്ഷ പങ്കുവെക്കുന്നതിനൊപ്പം, സമീപകാല വിമര്‍ശനങ്ങള്‍ക്ക് മറുപടിയാണ് ടീസറിലെ പ്രകടനമെന്നും ആരാധകര്‍ കുറിക്കുന്നു.

‘അടുത്ത തൂക്കി അടി ലോഡിങ് മക്കളെ,’ എന്നാണ് ഒരു ആരാധകന്‍ ടീസറിന് താഴെ കമന്റ് ചെയ്തത്. ഓണം ഗംഭീരമാക്കാന്‍ ലാലേട്ടന്റെ ചിത്രം എത്തുമെന്നാണ് ഭൂരിഭാഗം പേരും പ്രതീക്ഷിക്കുന്നത്.

അടുത്തിടെയായി ഉയര്‍ന്ന വിമര്‍ശനങ്ങളെ പ??ക്ഷമായി സൂചിപ്പിച്ചുകൊണ്ട് ഒരു ആരാധകന്‍ എഴുതിയത് ഇങ്ങനെയാണ്: ‘അന്തസ്സ് വേണം മിസ്റ്റര്‍…. കാര്യം കുറച്ചു നാള്‍ ഞങ്ങള്‍ കുറ്റം പറഞ്ഞു… എന്ന് കരുതി ഇമ്മാതിരി തൂക്ക് തൂക്കേണ്ട കാര്യമുണ്ടോ? അന്നും ഇന്നും ഒരേ ഒരു മോഹന്‍ലാല്‍.’ ഈ കമന്റിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ചിത്രം തകര്‍ക്കുമെന്നും പ്രവചനങ്ങളുണ്ട്. ‘മലയാളത്തില്‍ ഒരു വര്‍ഷത്തില്‍ 100 കോടി കളക്ഷന്‍ മൂന്ന് തവണ നേടുന്ന ഒരേയൊരു നടന്‍ ലാലേട്ടന്‍ ആയിരിക്കും,’ എന്ന് ഒരു ആരാധകന്‍ കുറിച്ചപ്പോള്‍, മോഹന്‍ലാലിന്റെ സമീപകാല പ്രകടനങ്ങളെയും ആരാധകര്‍ പുകഴ്ത്തി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു പരസ്യചിത്രത്തിലെ പ്രകടനത്തെയും ടീസറിനെയും ചേര്‍ത്തുവെച്ച് ഒരാള്‍ ഇങ്ങനെ എഴുതി: ‘ഇന്നലെ ഒരു പരസ്യം കൊണ്ട്… ഇന്നിതാ ഒരു Simple Teaser കൊണ്ട്… ഹൃദയപൂര്‍വ്വം പറയട്ടെ.. വലിയ സന്തോഷം.. വലിയ പ്രതീക്ഷ.’

ചുരുക്കത്തില്‍, നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഒരു മികച്ച സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ ചിത്രം കാണാനാകുമെന്ന അതിയായ ആവേശത്തിലും പ്രതീക്ഷയിലുമാണ് സിനിമാ പ്രേമികള്‍.

Related Stories