ഫോണും ഡിജിറ്റല്‍ ലൈഫും വേണ്ട, മറ്റൊരു ജീവിതം സാധ്യമാണോ എന്ന് പരീക്ഷിക്കുകയാണെന്ന് ഫഹദ് ഫാസില്‍
താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിര്‍ത്തിയിട്ട് ഒരു വര്‍ഷമായെന്നും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന ഒരു ജീവിതരീതിയാണ് ലക്ഷ്യമിടുന്നതെന്നും വെളിപ്പെടുത്തി നടന് ഫഹദ് ഫാസില്‍. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ഡിജിറ്റല്‍ ജീവിതത്തെക്കുറ

താന്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിര്‍ത്തിയിട്ട് ഒരു വര്‍ഷമായെന്നും, അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇമെയിലിലൂടെ മാത്രം ബന്ധപ്പെടാന്‍ കഴിയുന്ന ഒരു ജീവിതരീതിയാണ് ലക്ഷ്യമിടുന്നതെന്നും വെളിപ്പെടുത്തി നടന് ഫഹദ് ഫാസില്‍. ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്കിയ അഭിമുഖത്തിലാണ് താരം തന്റെ ഡിജിറ്റല്‍ ജീവിതത്തെക്കുറിച്ചുള്ള നിലപാടുകള്‍ വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തൊഴില്‍പരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നതെന്നും വ്യക്തിജീവിതത്തിലെ ചിത്രങ്ങള്‍ പുറത്തുപോകാതെ ശ്രദ്ധിക്കാറുണ്ടെന്നും ഫഹദ് പറഞ്ഞു. ‘ഞാന്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നില്ല. ഒരു നടന് സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഒരുപാട് പ്രയോജനങ്ങളുണ്ട്, എന്നാല്‍ അതില്ലാതെ ജീവിതത്തില്‍ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും എങ്ങനെ കൊണ്ടുവരാം എന്നാണ് ഞാന്‍ പരീക്ഷിക്കുന്നത്,’ ഫഹദ് കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയില്‍ നിന്നും പുതിയ ട്രെന്‍ഡുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് പുതിയ തലമുറയായ ‘ജെന്‍സി’യില്‍ നിന്ന് അകറ്റുമോ എന്ന ചോദ്യത്തിന്, തന്റെ സിനിമകളാണ് പ്രേക്ഷകരുമായി തന്നെ ബന്ധിപ്പിക്കുന്നത് എന്നായിരുന്നു ഫഹദിന്റെ ആത്മവിശ്വാസത്തോടെയുള്ള മറുപടി. ‘ഞാന്‍ എപ്പോഴാണോ മോശം സിനിമകള്‍ ചെയ്തു തുടങ്ങുന്നത്, അപ്പോള്‍ മാത്രമേ ഞാന്‍ അവര്‍ക്ക് അന്യനാവുകയുള്ളൂ. നല്ല സിനിമകള്‍ ചെയ്യുന്നിടത്തോളം കാലം ആ ബന്ധം നിലനില്ക്കും,’ ഫഹദ് വ്യക്തമാക്കി.
‘മാമന്നന്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വടിവേലുവിനൊപ്പം വീണ്ടും ഒന്നിക്കുന്ന ‘മാരീസന്’ എന്ന പുതിയ തമിഴ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ഫഹദ് അഭിമുഖം നല്‍കിയത്. അല്‍ത്താഫ് സലിം സംവിധാനം ചെയ്യുന്ന ‘ഓടും കുതിര ചാടും കുതിര’യാണ് ഫഹദിന്റെ അടുത്തതായി റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രം.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
