Skip to content
Entertainment

വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്. പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തു എന്ന് ഇരുവരും നേരിട്ട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ഒന്നും മനഃപൂര്‍വം ചെയ്തതല്ല എന്

N

News Desk

Published on: 8 Jul 2025, 12:58 pm

വിന്‍സിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി മാപ്പ് പറഞ്ഞ് നടന്‍ ഷൈന്‍ ടോം ചാക്കോ രംഗത്ത്. പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞു തീര്‍ത്തു എന്ന് ഇരുവരും നേരിട്ട് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

എന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ട് എങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും ഒന്നും മനഃപൂര്‍വം ചെയ്തതല്ല എന്നും ഷൈന്‍ ടോം പറഞ്ഞു.

താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിനോട് ബഹുമാനം മാത്രമാണുള്ളതെന്നും വിന്‍സി അലോഷ്യസും കൂട്ടിച്ചേര്‍ത്തു. ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. സൂത്രവാക്യം സിനിമയുടെ പ്രമോഷനായാണ് ഇരുവരും ഒരേ വേദിയിലെത്തിയത്.

സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിന്‍സി അലോഷ്യസിന്റെ പരാതി വന്‍ വിവാദമായിരുന്നു. വിവാദങ്ങള്‍ക്ക് ശേഷം നടന്‍ ഷൈന്‍ ടോം ചാക്കോയും നടി വിന്‍സി അലോഷ്യസും ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് ഇത്.

Related Stories