ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർഹീറോയുമായി ദുൽഖർ; കല്യാണി നായികയാവുന്ന ‘ലോക’ ഓണത്തിന്
ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർഹീറോയെ അവതരിപ്പിക്കാൻ ഒരുങ്ങി ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ്. കല്യാണി പ്രിയദർശൻ സൂപ്പർഹീറോയായി എത്തുന്ന ‘ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. മെഗാ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യു

ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർഹീറോയെ അവതരിപ്പിക്കാൻ ഒരുങ്ങി ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെറർ ഫിലിംസ്. കല്യാണി പ്രിയദർശൻ സൂപ്പർഹീറോയായി എത്തുന്ന ‘ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും. മെഗാ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡൊമിനിക് അരുൺ ആണ്.
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന ഏഴാമത്തെ ഈ ചിത്രം ‘ലോക’ എന്ന് പേരുള്ള ഒരു പുതിയ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമാണ്. കല്യാണി പ്രിയദർശനൊപ്പം നസ്ലനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും വലിയ പ്രേക്ഷകശ്രദ്ധ നേടുകയും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളി പ്രേക്ഷകർക്ക് തികച്ചും നവ്യമായൊരു ദൃശ്യാനുഭവമായിരിക്കും ചിത്രം സമ്മാനിക്കുകയെന്ന സൂചനയാണ് അണിയറപ്രവർത്തകർ നൽകുന്നത്.
ചന്തു സലിം കുമാർ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നു. നിമിഷ് രവി ഛായാഗ്രഹണവും ജേക്സ് ബിജോയ് സംഗീതവും നിർവഹിക്കുമ്പോൾ, ഹോളിവുഡ് സിനിമകളിലടക്കം പ്രവർത്തിച്ച യാനിക്ക് ബെൻ ആണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ ഒരു പുതിയ അധ്യായം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
