‘മിഡ്നൈറ്റ് ഇൻ മുള്ളൻകൊല്ലി’ സിനിമയുടെ പരാജയത്തിന് കാരണം അഖിൽ മാരാറെന്ന് സംവിധായകൻ
ബിഗ് ബോസ് താരം അഖിൽ മാരാർ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി’. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വിമർശിച്ചുകൊണ്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയുമായി സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ജോൺ രംഗത്തെത്തി. അഖിൽ മാരാർ പറഞ്ഞ കാര്യങ

ബിഗ് ബോസ് താരം അഖിൽ മാരാർ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി’. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ വിമർശിച്ചുകൊണ്ട് അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് മറുപടിയുമായി സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തുമായ ബാബു ജോൺ രംഗത്തെത്തി. അഖിൽ മാരാർ പറഞ്ഞ കാര്യങ്ങൾ വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയ്ക്ക് ആളു കയറുന്നില്ലെന്ന് കണ്ടപ്പോൾ നിർമാതാക്കളുടെയും സംവിധായകന്റെയും തലയിലിട്ട് സ്വയം രക്ഷപ്പെടാനുള്ള ഒരു ഉപായമാണ് അഖിൽ മാരാരിന്റെ ഈ പ്രസ്താവന. സിനിമയുടെ കഥ കേട്ടതിന് ശേഷമാണ് അഖിൽ മാരാർ അഭിനയിക്കാൻ സമ്മതിച്ചത്. പ്രേക്ഷകർ സിനിമയെ തിരസ്കരിച്ചത് അദ്ദേഹത്തോടുള്ള വിരോധം കാരണമാണെന്നും ചിത്രത്തിന്റെ സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.
Related Stories

ജനകീയ ഗായകൻ എച്ച് മെഹബൂബ് ഓർമ്മയായിട്ട് 45 വർഷം
News Desk · 20 Apr 2026

വേർപാടിന്റെ നോവിലും കരുത്താർജിച്ച് രഹ്ന; നവാസിന്റെ ഓർമ്മകളിൽ പുതിയ സംരംഭത്തിന് തുടക്കം
News Desk · 17 Apr 2026

കെ.ജി.എഫിലെ കാസിം ചാച്ച; കന്നഡ നടൻ ഹരീഷ് റായ് അന്തരിച്ചു
News Desk · 6 Nov 2025

‘വേടന് സാമൂഹ്യവിരുദ്ധതയ്ക്ക് ഒരു സ്പെഷ്യല്‍ അവാർഡ് കൂടി പ്രഖ്യാപിക്കണം’; വേടന് പുരസ്കാരം നല്‍കിയതില്‍ ജോയ് മാത്യു കലിപ്പിലാണ്
News Desk · 4 Nov 2025
