Skip to content
Entertainment

‘മൈ ഫോൺ നമ്പർ ഈസ് 2255’ വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ ആന്റണി പെരുമ്പാവൂര്‍ വീശിയെറിഞ്ഞത് ലക്ഷങ്ങൾ

നിർമാതാവ് ആന്റണി പെരുമ്പാവൂർ തൻ്റെ പുതിയ വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ 3.2 ലക്ഷം രൂപ മുടക്കി. എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് ആന്റണി ഈ നമ്പർ സ്വന്തമാക്കിയത്. KL 07 DH 2255 എന്ന നമ്പറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ ഒരു കിടിലന്‍ ലേലം വിളി നടന്നത്. മോഹന്‍ലാല്‍ വന്‍ ഹിറ്റായ രാജാ

N

News Desk

Published on: 17 Sept 2025, 3:57 pm

‘മൈ ഫോൺ നമ്പർ ഈസ് 2255’  വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ ആന്റണി പെരുമ്പാവൂര്‍ വീശിയെറിഞ്ഞത് ലക്ഷങ്ങൾ

നിർമാതാവ് ആന്റണി പെരുമ്പാവൂർ തൻ്റെ പുതിയ വാഹനത്തിന് ഇഷ്ട നമ്പർ സ്വന്തമാക്കാൻ 3.2 ലക്ഷം രൂപ മുടക്കി. എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിലാണ് ആന്റണി ഈ നമ്പർ സ്വന്തമാക്കിയത്.

KL 07 DH 2255 എന്ന നമ്പറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ ഒരു കിടിലന്‍ ലേലം വിളി നടന്നത്. മോഹന്‍ലാല്‍ വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ ‘മൈ ഫോണ്‍ നമ്പര്‍ ഈസ് 2255’ എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്. അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ തഇ 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്പറെന്നാണ് കരുതുന്നത്.

Related Stories