Skip to content
Entertainment

ലഹരി ഉപയോഗം നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: ലഹരിമരുന്ന് കേസിൽ തമിഴ്-തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈ പോലീസിന്റെ ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് (ANIU) തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രക്തപരിശോധനയിൽ ശ്രീകാന്തിന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതാണ

N

News Desk

Published on: 23 Jun 2025, 5:04 pm

ലഹരി ഉപയോഗം നടൻ ശ്രീകാന്ത് അറസ്റ്റിൽ

ചെന്നൈ: ലഹരിമരുന്ന് കേസിൽ തമിഴ്-തെലുങ്ക് നടൻ ശ്രീകാന്ത് അറസ്റ്റിൽ. ചെന്നൈ പോലീസിന്റെ ആന്റി-നാർക്കോട്ടിക്സ് ഇന്റലിജൻസ് യൂണിറ്റ് (ANIU) തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രക്തപരിശോധനയിൽ ശ്രീകാന്തിന്റെ ശരീരത്തിൽ ലഹരിയുടെ സാന്നിധ്യം കണ്ടെത്തിയതാണ് അറസ്റ്റിന് കാരണമായതെന്നാണ് സൂചന.

കഴിഞ്ഞ മാസം ഒരു ബാറിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ AIADMK നേതാവ് പ്രസാദ് ആണ് ശ്രീകാന്തിനെതിരെ നിർണ്ണായക മൊഴി നൽകിയത്. താൻ കൊക്കെയ്ൻ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ ശ്രീകാന്തിന് വിതരണം ചെയ്തിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.

ഈ മൊഴികളുടെ അടിസ്ഥാനത്തിൽ, ചെന്നൈ നുങ്കമ്പാക്കം പോലീസ് സ്റ്റേഷനിൽ വെച്ച് ശ്രീകാന്തിനെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. ഈ പരിശോധനാഫലമാണ് അറസ്റ്റിലേക്ക് നയിച്ചത്.

Related Stories