Skip to content
Entertainment

‘നാരായണീന്റെ മൂന്നാൺമക്കള്‍’ നാളെയെത്തില്ല; റിലീസ് തിയതി മാറ്റി

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ റിലീസ് തിയതി മാറ്റി. ചിത്രം ജനുവരി 16ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇപ്പോള്‍ റിലീസ് ഡേറ്റ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിയിരിക്

W

web desk

Published on: 16 Jan 2025, 5:12 am

‘നാരായണീന്റെ മൂന്നാൺമക്കള്‍’ നാളെയെത്തില്ല; റിലീസ് തിയതി മാറ്റി

ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ്, തോമസ് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമായ ‘നാരായണീന്റെ മൂന്നാണ്മക്കള്‍’ റിലീസ് തിയതി മാറ്റി. ചിത്രം ജനുവരി 16ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇപ്പോള്‍ റിലീസ് ഡേറ്റ് ഫെബ്രുവരി ഏഴിലേക്ക് മാറ്റിയിരിക്കുകയാണ്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്‍റെ ബാനറിൽ ജോബി ജോര്‍ജ്ജ് തടത്തിലാണ് നിര്‍മാണം.

ഗാര്‍ഗി അനന്തന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളുടെ ജീവിതത്തിലൂടെയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രം.

എക്‌സി. പ്രൊഡ്യൂസേഴ്‌സ്: ജെമിനി ഫുക്കാന്‍, രാമു പടിക്കല്‍. ഛായാഗ്രഹണം: അപ്പു പ്രഭാകര്‍. സംഗീതം: രാഹുല്‍ രാജ്. ഗാനരചന: റഫീഖ് അഹമ്മദ്, കെ.എസ്. ഉഷ, ധന്യ സുരേഷ് മേനോന്‍. എഡിറ്റിംഗ്: ജ്യോതിസ്വരൂപ് പാന്താ. സൗണ്ട് റെക്കോര്‍ഡിംഗ് ആന്‍ഡ് ഡിസൈന്‍: ജയദേവന്‍ ചക്കാടത്ത്. സൗണ്ട് മിക്‌സിങ്: ജിതിന്‍ ജോസഫ്. പ്രൊഡക്ഷന്‍ ഡിസൈന്‍: സെബിന്‍ തോമസ്. കോസ്റ്റ്യൂം ഡിസൈന്‍: ധന്യ ബാലകൃഷ്ണന്‍. മേക്കപ്പ്: ജിത്തു പയ്യന്നൂര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സന്‍ പൊടുത്താസ്. കളറിസ്റ്റ്: ലിജു പ്രഭാകര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: സുകു ദാമോദര്‍. കാസ്റ്റിങ്: അബു വളയംകുളം. സ്റ്റില്‍സ്: നിദാദ് കെ.എന്‍, ശ്രീജിത്ത് എസ്. ഡിസൈന്‍സ്: യെല്ലോടൂത്ത്.

Related Stories