Skip to content
National

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടന്നത് അമ്മയുടെ സമ്മതത്തോടെ, ലവ് ജിഹാദെന്ന ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍

കുംഭമേളയക്കിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ യുവതിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം ‘ലവ് ജിഹാദോ’ നിര്‍ബന്ധിത മതപരിവര്‍ത്തനമോ അല്ലെന്ന് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വാഭാവികമായ പ്രണയവിവാഹത്തെ

N

News Desk

Published on: 18 Apr 2026, 8:37 am

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം നടന്നത് അമ്മയുടെ സമ്മതത്തോടെ, ലവ് ജിഹാദെന്ന ആരോപണം തള്ളി രാഹുല്‍ ഈശ്വര്‍

കുംഭമേളയക്കിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയായ യുവതിയും ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം ‘ലവ് ജിഹാദോ’ നിര്‍ബന്ധിത മതപരിവര്‍ത്തനമോ അല്ലെന്ന് രാഹുല്‍ ഈശ്വര്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വാഭാവികമായ പ്രണയവിവാഹത്തെ കുറ്റവല്‍ക്കരിക്കാനും അതിന് വര്‍ഗീയ നിറം നല്‍കാനുമുള്ള നീക്കങ്ങള്‍ അങ്ങേയറ്റം ഭീതിജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവാഹം നടന്നത് യുവതിയുടെ അമ്മയുടെ പൂര്‍ണ്ണമായ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി. തനിക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇനിയുള്ള കാലം കേരളത്തില്‍ സമാധാനമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി തന്നെ വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതികള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

യുവാവിനെതിരെ കേസ് കെട്ടിച്ചമയ്ക്കാന്‍ വ്യാജരേഖകള്‍ ചമച്ചതായും വാര്‍ത്താസമ്മേളനത്തില്‍ ്അദ്ദേഹം ആരോപിച്ചു. യുവതിയുടെ അനിയന്റെ ജനനത്തീയതി ഉള്‍പ്പെടുത്തിയ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചാണ് ഫര്‍മാന്‍ ഖാനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ പ്രണയവിവാഹങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ചേര്‍ന്നതല്ലെന്നും രാഹുല്‍ ഈശ്വര്‍ വിമര്‍ശിച്ചു.

മധ്യപ്രദേശ് പോലീസ് യുവതിക്കായി തിരച്ചില്‍ നടത്തുന്ന സാഹചര്യത്തില്‍, ദമ്പതികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ ഗര്‍ഭിണിയായ യുവതിയെയും അവരുടെ കുടുംബത്തെയും മാനസികമായി തകര്‍ക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും, നിയമപരമായ വശങ്ങള്‍ പരിശോധിച്ചാല്‍ ഇതില്‍ യാതൊരുവിധ അസ്വാഭാവികതയുമില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Related Stories